കുട്ടിയുടുപ്പ് ധരിച്ചതിന് പെൺകുട്ടികളെ ബലാൽസംഗം ചെയ്യാൻ പുരുഷന്മാരോട് ആവശ്യപ്പെട്ട യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി ; വൈറലായ വീഡിയോ കാണാം

218

മധ്യവയസ്‌കയെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ ചേര്‍ന്ന്‌ ധീരമായി നേരിടുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്‌. ശിവാനി ഗുപ്‌ത എന്ന പെണ്‍കുട്ടിയാണ്‌ വീഡിയോ പങ്കുവച്ചിരിക്കുന്നത്‌. ഭക്ഷണം കഴിക്കാന്‍ ദില്ലി സോഹ്നാ റോഡിലുള്ള റെസ്റ്റോറന്റിലെത്തിയ തന്നോടും സുഹൃത്തുക്കളോടും അവിടെയുണ്ടായിരുന്ന ഒരു സ്‌ത്രീ മോശമായി പെരുമാറുകയായിരുന്നെന്നാണ്‌ ശിവാനി പറയുന്നത്‌. പെണ്‍കുട്ടികളില്‍ ഒരാളുടെ വസ്‌ത്രത്തിന്‌ ഇറക്കം പോരാ എന്നായിരുന്നു സ്‌ത്രീയുടെ പരാതി. ഇത്തരം വസ്‌ത്രം ധരിക്കാന്‍ നാണമില്ലേ എന്ന്‌ ചോദിച്ചായിരുന്നു സ്‌ത്രീയുടെ ബഹളം. റെസ്‌റ്റോറന്റിലുണ്ടായിരുന്ന ഏഴ്‌ പുരുഷന്മാരോട്‌ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ആ സ്‌ത്രീ ആവശ്യപ്പെട്ടെന്ന്‌ ശിവാനി പറയുന്നു.

തുടര്‍ന്ന്‌ ആ സ്‌ത്രീ തങ്ങളോട്‌ മാപ്പ്‌ പറഞ്ഞേ മതിയാവൂ എന്ന്‌ പെണ്‍കുട്ടികള്‍ നിര്‍ബന്ധം പിടിച്ചു. തന്നെ മൊബൈല്‍ ക്യാമറയുമായി പിന്തുടര്‍ന്ന പെണ്‍കുട്ടികളോട്‌ മാപ്പ്‌ പറയാന്‍ അവരാദ്യം തയ്യാറായില്ല. തുടര്‍ന്ന്‌ വന്‍ വാഗ്വാദമാണ്‌ ഇരുകൂട്ടരും തമ്മിലുണ്ടായത്‌. വീണ്ടും പെണ്‍കുട്ടികളെ കുറ്റപ്പെടുത്തി സംസാരിച്ച സ്‌ത്രീ പൊലീസിനെ വിളിക്കാന്‍ കടക്കാരനോട്‌ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.