HomeNewsLatest Newsഓണാഘോഷത്തിനിടെ സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമം; ഓണസദ്യ നശിപ്പിച്ചു, കിണറ്റിലും പാചകപ്പുരയിലും വിസർജ്യം വിതറി

ഓണാഘോഷത്തിനിടെ സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമം; ഓണസദ്യ നശിപ്പിച്ചു, കിണറ്റിലും പാചകപ്പുരയിലും വിസർജ്യം വിതറി

ഓണാഘോഷത്തിനിടെ സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമം. കോഴിക്കോട് പുതിയറ ബി.ഇ.എം യു.പി സ്കൂളിലെ ഓണാഘോഷത്തിനിടെയാണ് സംഭവം. കുട്ടികള്‍ക്കായി ഒരുക്കിയ ഓണസദ്യ നശിപ്പിക്കുകയും കിണറ്റിലും പാചകപ്പുരയിലും മലം വിതറുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ സ്കൂളിലെത്തിയ അധ്യാപകരാണ് സമൂഹവിരുദ്ധരുടെ അക്രമം ആദ്യം കണ്ടത്. കഴിഞ്ഞ ദിവസം തയ്യാറാക്കി വച്ചിരുന്ന മുഴുവന്‍ ഭക്ഷണവും നശിപ്പിച്ച നിലയിലാണ്. വിവരമറിഞ്ഞ് സ്കൂളിലെത്തിയ കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍.പ്രശാന്ത് ജില്ലാ ഭരണകൂടത്തിന്റെ ചെലവില്‍ ഭക്ഷണമെത്തിച്ച്‌ ഓണാഘോഷം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കുട്ടികളുടെ ഓണാഘോഷം മുടക്കിയത് വൃത്തികെട്ട പരിപാടിയാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

കുട്ടികൾ ഉണ്ടാകുമോ എന്ന് മുൻകൂട്ടി അറിയാൻ നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കിയാൽ മതി !

കുടിയേറ്റ നിയമങ്ങളിൽ കടുത്ത നിയന്ത്രണവുമായി ബ്രിട്ടൻ; പഠനശേഷം ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാകുന്നു; വിദ്യാർഥികൾ കടുത്ത ആശങ്കയിൽ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments