HomeAround KeralaKottayamകുറവിലങ്ങാട് കന്യാസ്ത്രീയ്ക്ക് ക്രൂര ബലാൽസംഗം; ബിഷപ്പിനെതിരെ കേസ്; കന്യാസ്ത്രീയുടെ നടുക്കുന്ന വെളിപ്പെടുത്തലിന്റെ പൂർണരൂപം:

കുറവിലങ്ങാട് കന്യാസ്ത്രീയ്ക്ക് ക്രൂര ബലാൽസംഗം; ബിഷപ്പിനെതിരെ കേസ്; കന്യാസ്ത്രീയുടെ നടുക്കുന്ന വെളിപ്പെടുത്തലിന്റെ പൂർണരൂപം:

കത്തോലിക്കാ സഭയില്‍ വീണ്ടും ലൈംഗിക പീഡന ആരോപണം. ബിഷപ്പിനെതിരെയാണ് ലൈംഗിക പീഡന കേസ് ഉയര്‍ന്നിരിക്കുന്നത്. ബിഷപ്പ് മഠത്തില്‍ വച്ച് നിരവധി തവണ പീഡിപ്പിച്ചുവത്രെ. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. മേലധികാരിക്ക് പരാതി നല്‍കി.

ബിഷപ്പ് കേരളത്തിലെത്തുമ്പോള്‍ താമസത്തിനായി കുറവിലങ്ങാട്ടെ ഗസ്റ്റ് ഹൗസിലെത്തും. ഈ സമയത്തായിരുന്നു ബലാത്സംഗവും പ്രകൃതിവിരുദ്ധപീഡനവും. ഗസ്റ്റ് ഹൗസില്‍ രണ്ടുവര്‍ഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് കന്യാസ്ത്രീ പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. 2014 മേയ് മാസം എറണാകുളത്ത് ചടങ്ങില്‍ പങ്കെടുക്കാനത്തിയ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. പിറ്റേന്നും പീഡനത്തിനിരയാക്കി. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീയുടെ മൊഴി.

ബിഷപ്പിന് കീഴിലുള്ളതാണ് കുറവിലങ്ങാട്ടെ മഠവും ഗസ്റ്റ് ഹൗസും. പീഡനം തുടര്‍ന്നതോടെ കന്യാസ്ത്രീ മേജര്‍ ആര്‍ച്ച് ബിഷപ്പിന് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് സഭാതലത്തില്‍ അന്വേഷണം നടത്തുന്നതിനിടെ ഒത്തുതീര്‍പ്പ് ചര്‍ച്ചക്കായി ബിഷപ്പ് കുറവിലങ്ങാട്ടെത്തിയപ്പോള്‍ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി രണ്ടു വൈദികര്‍ കന്യാസ്ത്രീക്കെതിരെ കുറുവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി. ഇതോടെ കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

എറണാകുളത്ത് 2014 മേയ് അഞ്ചിനു നടന്ന ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആദ്യപീഡനം. രാത്രി 10.45-നു മഠത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച്‌ വിശ്രമമുറിയിലേക്കു നയിച്ചു. തിരിച്ചുപോരാന്‍ തുടങ്ങിയപ്പോള്‍ ളോഹ ഇസ്തിരിയിട്ടു തരാന്‍ ബിഷപ് ആവശ്യപ്പെട്ടു. ഇസ്തിരിയിട്ട ളോഹയുമായി തിരികെയെത്തിയപ്പോള്‍ കന്യാസ്ത്രീയെ കടന്നുപിടിക്കുകയും വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിറ്റേന്നും പീഡനത്തിനിരയാക്കി.

തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്തെന്നാണ് പോലീസില്‍ കന്യാസ്ത്രീയുടെ മൊഴി. ബിഷപ്പ് കേരളത്തിലെത്തുന്പോള്‍ താമസത്തിനായി കുറവിലങ്ങാട്ടെ ഗസ്റ്റ് ഹൗസിലെത്തും. ഈ സമയത്തായിരുന്നു ബലാത്സംഗവും പ്രകൃതിവിരുദ്ധപീഡനവും. ബിഷപ്പിന് കീഴിലുള്ളതാണ് കുറവിലങ്ങാട്ടെ മഠവും ഗസ്റ്റ് ഹൗസും. പീഡനം തുടര്‍ന്നതോടെ കന്യാസ്ത്രീ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന് പരാതി നല്‍കി. ഭൂമി ക്രമക്കേട് വിവാദം കെട്ടടങ്ങും മുന്‍പ് കത്തോലിക്കാസഭയെ പിടിച്ചുലച്ച്‌, ബിഷപ്പിനെതിരേ ഉയര്‍ന്ന സ്ത്രീപീഡനക്കേസില്‍ കന്യാസ്ത്രീയുടെ പരാതി ഇങ്ങിനെയായിരുന്നു.

ചെറുത്തുനിന്നതോടെ മാനസികമായി പീഡിപ്പിച്ചു. ദൈനംദിനജോലികള്‍ വരെ തടസപ്പെടുത്തുന്ന സ്ഥിതിയായതോടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു കന്യാസ്ത്രീ പരാതി നല്‍കി. സഭാതലത്തില്‍ അന്വേഷണം നടത്തുന്നതിനിടെ ഒത്തുതീര്‍പ്പ്‌ ചര്‍ച്ചക്കായി ബിഷപ്പ് കുറവിലങ്ങാട്ടെത്തിയപ്പോള്‍ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി രണ്ടു വൈദികര്‍ കന്യാസ്ത്രീക്കെതിരേ കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കി. ഇതോടെ കന്യാസ്ത്രീ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെതിരേ ബലാത്സംഗത്തിന് കേസെടുത്തതായും രണ്ടു പരാതികളുള്ളതിനാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. വൈദ്യപരിശോധനയില്‍ ലൈംഗികപീഡനം വെളിവായിട്ടുണ്ട് . പരാതിപ്പെടാതിരിക്കാന്‍ ഒട്ടേറെ സമ്മര്‍ദങ്ങളുണ്ടായി. പിന്മാറില്ലെന്ന് ഉറപ്പായപ്പോള്‍ കന്യസ്ത്രീക്കെതിരേ ബിഷപ്പും പരാതി നല്‍കി.

കന്യാസ്ത്രീയുടെ നേതൃത്വത്തില്‍ തന്നെ വധിക്കാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു ബിഷപ്പിന്റെ പരാതി. ഇതേത്തുടര്‍ന്നാണു െവെക്കം ഡിെവെ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ജില്ലാ പോലീസ് മേധാവി അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments