HomeAround KeralaKottayamകോട്ടയം മെഡിക്കൽ കോളേജിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ഇരുപതുകാരൻ ചെയ്ത സാഹസം !!

കോട്ടയം മെഡിക്കൽ കോളേജിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ഇരുപതുകാരൻ ചെയ്ത സാഹസം !!

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ യു​വ​തി​യു​ടെ കുളിമുറി ദൃശ്യങ്ങൾ മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ യുവാവ് പിടിയിൽ. ആ​യാം​കു​ടി സ്വ​ദേ​ശി​യാ​യ ഇ​രു​പ​തു​കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പി​താ​വ് ചി​കി​ത്സ​യി​ലു​ണ്ട്. ഇയാൾ കൂ​ടെ നി​ൽ​ക്കാ​ൻ എ​ത്തി​യ​താ​ണ്. യു​വ​തി​ക്ക് പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ ഇയാളെ പിന്നീട് ജാ​മ്യ​ത്തി​ൽ വിട്ടയച്ചു. 28-ാം വാ​ർ​ഡി​ലെ കു​ളി​മു​റി​യി​ൽ കു​ളി​ക്കാ​ൻ ക​യ​റി​യ യു​വ​തി​യു​ടെ ചി​ത്രം മൊ​ബൈ​ലി​ൽ പകർത്തുമ്പോഴാണ് പി​ടി​യി​ലാ​യ​ത്. ​

Also read: രക്ഷപെടുമായിരുന്ന കേസിൽ ദിലീപിനെ കുടുക്കിയത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കണിശമായ ഈ 4 ചോദ്യങ്ങൾ !

ഓ​ടി ര​ക്ഷപ്പെ​ട്ട യു​വാ​വ് ഫോ​ണ്‍ ഒ​ളി​പ്പി​ച്ചു വ​ച്ച് പോ​ലീ​സി​നെ ക​ബ​ളി​പ്പി​ക്കാ​നും ശ്ര​മം ന​ട​ത്തി. ആ​ദ്യം ഇ​യാ​ൾ പ​റ​ഞ്ഞ​ത് മൂ​ന്നാം വാ​ർ​ഡി​ൽ ഫോ​ണ്‍ ചാ​ർ​ജ് ചെ​യ്യാ​ൻ വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാണ്. പോ​ലീ​സ് എ​ത്തി ഫോ​ണ്‍ എ​ടു​ത്ത് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും അ​തി​ൽ കു​ളി​സീ​ൻ ഒ​ന്നും ക​ണ്ടി​ല്ല.സം​ശ​യം തോ​ന്നി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് യ​ഥാ​ർ​ഥ ഫോ​ണ്‍ ഒ​ളി​പ്പി​ച്ചു വ​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യം കി​ട്ടി​യ ഫോ​ണ്‍ ഇ​യാ​ൾ വാ​ർ​ഡി​ൽ നി​ന്ന് അ​ടി​ച്ചു മാ​റ്റി​യ​താ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ ഫോ​ണി​ൽ നി​ന്ന് ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

bottom-copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments