കാഞ്ഞിരപ്പള്ളിയിലെ ജെസ്‌നയുടെ തിരോധാനം; പുറത്തിറങ്ങാനാവാതെ അലീഷ എന്ന പെൺകുട്ടി; മുണ്ടയ്ക്കയം സ്വദേശിനിയായ പെൺകുട്ടിക്ക് സംഭവിക്കുന്നത് ഇങ്ങനെ :

മുക്കൂട്ടുതറയില്‍നിന്ന് കാണാതായ ഇരുപത്തിയൊന്നുകാരി ജെസ്‌ന മുണ്ടക്കയം മേഖലയില്‍ ഉണ്ടെന്ന പ്രചാരണം വ്യാപകമാവുമ്പോള്‍ ഏറെ ബുദ്ധിമുട്ടുന്നത് മുണ്ടക്കയം വെള്ളനാടി സ്വദേശിയായ അലീഷയാണ്. ജസ്‌നയെ കാണാതായ വാര്‍ത്ത പ്രചരിച്ചതു മുതല്‍ അലീഷയ്ക്കു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് ബന്ധുക്കള്‍ പറയുന്നു.മുണ്ടക്കയം ചാച്ചിക്കവലയിലെ സൈനുലാബ്ദീന്‍ റംലത്ത് ദമ്പതിമാരുടെ മകള്‍ അലീഷയാണ് ജസ്‌നയുടെ രൂപ സാദൃശ്യത്തിന്റെ പേരില്‍ വലയുന്നത്. ജസ്‌ന ധരിക്കുന്ന തരത്തിലുള്ള കണ്ണടയും പല്ലില്‍ കമ്പിയിട്ടതുമെല്ലാം അലീഷക്കു വിനയായിരിക്കുകയാണ്. മുണ്ടക്കയം ടൗണില്‍ തട്ടമിട്ട ജെസ്‌നയെ സി.സി.ടി.വി. ദൃശ്യത്തില്‍ കണ്ടെന്ന് വാര്‍ത്തകൂടി വന്നതോടെ അലീഷ അവിടെയും ബുദ്ധിമുട്ടിലായി.