കോട്ടയം: എസ്എന്‍ഡിപിയും സംഘപരിവാര്‍ നേതൃത്വവും മുന്നോട്ട് വയ്ക്കുന്ന വിശാല ഹിന്ദു ഐക്യത്തെ തള്ളിപ്പറഞ്ഞ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്. ചങ്ങനാശ്ശേരിയില്‍ മന്നത്ത് പത്മനാഭന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു സുകുമാരന്‍ നായര്‍.
എന്‍എസ്എസിന് രാഷ്ട്രീയമില്ല. എന്നാല്‍ തങ്ങള്‍ക്ക് രാഷ്ട്രീയ നിലപാടുകളും നയങ്ങളും ഉണ്ട്. സമദൂര രാഷ്ട്രീയം തന്നെ ആയിരിയ്ക്കും ഈ തിരഞ്ഞെടുപ്പിലും എന്‍എസ്എസ് സ്വീകരിക്കുക.
എന്‍എസ്എസ് കരയോഗത്തിന്റെ ലേബലില്‍ ആരും തിരഞ്ഞെടുപ്പിലിറങ്ങേണ്ടെന്ന മുന്നറിയിപ്പും സുകുമാരന്‍ നായര്‍ നല്‍കുന്നുണ്ട്.