ഉറക്കത്തിൽ ഞെട്ടിയുണർന്ന് അലറുന്നു, കുട്ടികൾ കൂട്ടമായി കരയുന്നു: ജോളിയുടെ അറസ്റ്റിനു ശേഷം കൂടത്തായിയിൽ സംഭവിക്കുന്നത്….

165

കൂടത്തായിക്കാരെ ജോളി വലിയ തരത്തില്‍ തന്നെ ബാധിച്ചിരിക്കുകയാണ്. പലര്‍ക്കും ജോളി കാരണം ഉറക്കം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. കുട്ടികള്‍ പേടിച്ച് കരയുന്ന സാഹചര്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.ജോളിയുടെ പല കഥകള്‍ ഓരോ ദിവസവും കേട്ട് പലര്‍ക്കും രാത്രി ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ജോളിയെ പേടിച്ച് കുട്ടികള്‍ കരയുന്ന സാഹചര്യം പോലും ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൂടത്തായിക്കാര്‍ക്ക് കൗണ്‍സിലിംഗ് നടത്താന്‍ പല സംഘടനകളും ഒരുങ്ങുകയാണ് എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂടത്തായി സ്വദേശിയായ ഏലിയാമ്മ പറയുന്നത്, തന്റെ ഒരു സുഹൃത്തിന്റെ ഭാര്യ രാത്രി ഉറക്കത്തില്‍ ജോളി എന്ന് വിളിച്ച് അലമുറയിട്ടും എന്നാണ്. പല സ്ത്രീകളും തന്നോട് പറയുന്നത് അവര്‍ക്ക് രാത്രി ഉറക്കം നഷ്ടപ്പെട്ടു എന്നാണ് എന്നും ഏലിയാമ്മ പറയുന്നു. പളളിയിലടക്കം പരിപാടികള്‍ ഉണ്ടാകുമ്പോള്‍ വളരെ സജീവമായിരുന്നു ജോളിയെന്ന് ഏലിയാമ്മ ഓര്‍ക്കുന്നു.

റോയിയുടെ മരണം ഹൃദയാഘാതം മൂലമാണ് എന്ന് നാട്ടുകാരെ വിശ്വസിപ്പിക്കാന്‍ ജോളി നടത്തിയ നാടകത്തെ കുറിച്ചാണ് നാട്ടുകാരനായ ഷാജു പറയുന്നത്. സ്ഥിരമായി തന്റെ വീട്ടില്‍ ജോളി കാന്താരി പറിക്കാന്‍ വരുമായിരുന്നു. റോയിക്ക് കൊളസ്‌ട്രോള്‍ കൂടുതലാണ് എന്നും അത് കുറയ്ക്കാന്‍ കാന്താരി നല്ലതാണ് എന്നും പറയുമായിരുന്നു. റോയി മരിക്കുമ്പോള്‍ അത് ഹാര്‍ട്ട് അറ്റാക്ക് ആണെന്ന് വിശ്വസിപ്പിക്കാനുളള പ്ലാനിംഗ് ആയിരുന്നു അതെന്ന് ഷാജു പറയുന്നു.

കൊല്ലപ്പെട്ട 6 പേരെ കൂടാതെ മറ്റ് പലരേയും കൊലപ്പെടുത്താന്‍ ജോളിക്ക് പദ്ധതി ഉണ്ടായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ മനസ്സിലാകുന്നത്. 14 വര്‍ഷം പല നുണകളും പറഞ്ഞ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുന്നില്‍ നല്ല പിളള ചമയുകയായിരുന്നു ജോളി.