ബസിലെ രാത്രിയാത്രയ്ക്ക് സംരക്ഷണവുമായി മൊബൈൽ അപ്ലിക്കേഷനുമായി കേരള പോലീസ്: ഇനി പേടി വേണ്ട !

176

സുരേഷ് കല്ലട ബസ്സ് ജീവനക്കാര്‍ ഗുണ്ടകളെ ഉപയോഗിച്ച് യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നാടെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. ബസ്സുകളും ഓഫീസുകളും യുവജന സംഘടനകള്‍ ചേര്‍ന്ന് ഉപരോധിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ കല്ലടയെ ബഹിഷ്‌ക്കരിക്കാനും ഒറ്റപ്പെടുത്താനും നാട് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുകയാണ്. സംഭവം പുറത്തറിഞ്ഞതോടെ പൊലീസും നടപടി ശക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ അന്തര്‍ സംസ്ഥാന സ്വകാര്യ ബസ്സുകളിലെ യാത്രക്കാര്‍ക്കായി പൊലീസ് സുരക്ഷ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ബസ്സുകാരില്‍ നിന്നും നേരിടുന്ന ദുരനുഭവങ്ങളും അതിക്രമങ്ങളും തടയുന്നതിനായി പൊതുജനങ്ങള്‍ക്ക് പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ സേവനം എപ്പോഴും ലഭിക്കും. ‘ക്യുകോപ്പി’ എന്നറിയപ്പെടുന്ന ഈ ആപ്ലിക്കേഷന്‍ ഗുഗിളിന്റെ പ്ലേസ്‌റ്റോറിയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. യാത്രാവേളകളില്‍ പൊതുജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ദുരിതങ്ങള്‍ക്ക് ഇതോടെ ഉടന്‍ പരിഹാരമാകും.