HomeAround Keralaജഡ്ജിക്കും രക്ഷയില്ല ! കോടതി വരാന്തയിൽ വച്ച് വനിതാ ജഡ്ജിയോട് വക്കീൽ ഗുമസ്തന്റെ അശ്ളീല വർഷം:...

ജഡ്ജിക്കും രക്ഷയില്ല ! കോടതി വരാന്തയിൽ വച്ച് വനിതാ ജഡ്ജിയോട് വക്കീൽ ഗുമസ്തന്റെ അശ്ളീല വർഷം: മാസ് ആക്ഷനുമായി ജഡ്ജിയും !

വനിതാ ജഡ്‌ജിയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തിയ വക്കീൽ ഗുമസ്‌തനെതിരെ പൊലീസ് കേസെടുത്തു. കോട്ടയം ഏറ്റുമാനൂർ കോടതിയിലെ വനിതാ ജഡ്‌ജിയ്‌ക്കെതിരെയാണ് അയർക്കുന്നം സ്വദേശി അനീഷ് അശ്ലീല പരാമർശം നടത്തിയത്.

കോടതിയില്‍ കേസ് നടക്കുന്നതിനിടെ അനീഷ് മറ്റൊരാളെ കോടതിക്കകത്തു നിന്നും കൈകൊട്ടി വിളിച്ചു. തുടര്‍ന്ന് ജഡ്ജിയുടെ സമീപത്തുണ്ടായിരുന്ന പോലീസുകാരന്‍ ഇയാളോട് ശബ്ദമുണ്ടാക്കരുതെന്നും , ഇനിയും ശബ്ദമുണ്ടാക്കിയാല്‍ ചേംബറിലേക്ക് വിളിപ്പിക്കുമെന്നും അറിയിക്കുകയായിരുന്നു.

എന്നാൽ ജഡ്‌ജി ചേംബറിലേയ്‌ക്കു വിളിപ്പിച്ചാൽ തുണിപൊക്കി കാണിക്കുമെന്നാണ് അനീഷ് ഇതിനോടു പ്രതികരിച്ചത്. എന്നാൽ ജഡ്‌ജി ഇതുകേൾക്കുകയും ഉടൻ ജില്ലാ പൊലീസ് മേധാവിയെ വിളിച്ച് പരാതി നൽകുകയുമായിരുന്നു. പൊലീസ് കേസെടുത്തതോടെ അനീഷ് ഒളിവിലാണ്. ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments