HomeAround Keralaപെൺകുട്ടികളെ ആക്രമിക്കുന്നവർ ഇനി കറണ്ടടിച്ച് തെറിച്ചുപോകും; കാലടി ആദിശങ്കര എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ കണ്ടുപിടുത്തം ലോകശ്രദ്ധയിലേക്ക്

പെൺകുട്ടികളെ ആക്രമിക്കുന്നവർ ഇനി കറണ്ടടിച്ച് തെറിച്ചുപോകും; കാലടി ആദിശങ്കര എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ കണ്ടുപിടുത്തം ലോകശ്രദ്ധയിലേക്ക്

കാലടി ആദിശങ്കര എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ കണ്ടുപിടുത്തം ലോക ശ്രദ്ധയിലേക്ക് ഷൂസിലൂടെ വൈദ്യുതി പ്രവഹിക്കുന്ന പുതിയ രക്ഷായന്ത്രമാന് ഇവർ കണ്ടുപിടിച്ചിരിക്കുന്നത്. അപകട വിവരമറിയിക്കാനായി വളയിലും വാച്ചിലും ഉപയോഗിക്കാവുന്ന ചിപ്പും തയ്യാറാക്കിയിരിക്കുകയാണ് ഇവര്‍. കോളേജിലെ അപ്ലൈഡ് ഇലക് ട്രാണിക്സ് ആന്‍റ് ഇന്‍സ്ട്രുമെന്റെഷന്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളായ ആര്യ പ്രകാശ്, ബെന്‍സന്‍ ജോസ്, വി. അര്‍ജുന്‍, എം അക്ഷയ് എന്നിവരാണ് പുതിയ ഉപകരണം വികസിപ്പിച്ചത്.

ഇനിമുതല്‍ ഏത് പെണ്‍കുട്ടിക്കും ഒറ്റയ്ക്ക് എവിടെയും യാത്ര ചെയ്യാമെന്ന് ഉറപ്പു നല്‍കുകയാണ് കാലടി ആദിശങ്കര എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. ആക്രമിക്കാന്‍ വരുന്നവരെ ചവിട്ടി ഒതുക്കാന്‍ കഴിയുന്ന ഷൂസാണ് ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്. ഷൂസിലെ ബട്ടന്‍ അമര്‍ത്തിയ ശേഷം ചവിട്ടിയാല്‍ ഷൂസില്‍ നിന്ന് ശക്തമായ വൈദ്യുത പ്രവാഹമുണ്ടാകുകയും അക്രമി ബോധരഹിതനാവുകയും ചെയ്യുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments