HomeAround KeralaIdukkiസാമൂഹ്യ പ്രവർത്തക സെലീന കൊലക്കേസിൽ പോലീസ് 15 മണിക്കൂറിനുള്ളിൽ പിടികൂടിയ പ്രതി ഗിരോഷിൻറെ മൊഴി ഇങ്ങനെ;...

സാമൂഹ്യ പ്രവർത്തക സെലീന കൊലക്കേസിൽ പോലീസ് 15 മണിക്കൂറിനുള്ളിൽ പിടികൂടിയ പ്രതി ഗിരോഷിൻറെ മൊഴി ഇങ്ങനെ; ഞെട്ടിവിറച്ച് അടിമാലി

അടിമാലിക്കു സമീപം സാമൂഹ്യ പ്രവർത്തകയായ മുസ്ലിം യുവതിയെ വീട്ടുമുറ്റത്ത് വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പതിനാലാംമൈൽ ചരിവിളപുത്തൻവീട് അബ്ദുൾ സിയാദിന്റെ ഭാര്യ സെലീന (41) യുടെ മൃതദേഹമാണ് 10-10-17 ചൊവ്വാഴ്ച രാത്രി എട്ടരയോടെ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. അടിമാലിയിൽ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുന്ന തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് (30) നെ ഇന്നു പുലർച്ചെ വീടുവളഞ്ഞാണ് പിടികൂടിയത്. സാമ്പത്തിക തർക്കത്തെ തുടർന്നുള്ള പകയാണ് കൊലപാതകത്തിനു പിന്നിൽ. കഴുത്തിൽ രണ്ടു പ്രാവശ്യം കത്തി കൊണ്ടു കുത്തി. ഇടതു മാറിടം അറുത്ത് കൊണ്ടുപോയതായും പ്രതി സമ്മതിച്ചു.

മത്സ്യ വ്യാപാരം കഴിഞ്ഞെത്തിയ ഭർത്താവാണ് ആദ്യം മൃതദേഹം കണ്ടത്. പതിവില്ലാതെ വീട് പൂട്ടിയിരുന്നു. ലൈറ്റുകള്‍ തെളിച്ചതുമില്ല. അതിനാലാണു വീടിന്റെ പിന്‍ഭാഗത്ത് നോക്കിയതെന്ന് സിയാദ് പറഞ്ഞു. സിയാദിന്റെ നിലവിളി കേട്ട് സമീപത്തുള്ള സ്‌െപെസസ് സ്ഥാപനത്തില്‍ നിന്ന് അടക്കമുള്ളവര്‍ ഓടിയെത്തുകയായിരുന്നു. വീടിന്റെ പിൻഭാഗത്തെ മുറ്റത്ത് ഭാഗികമായി വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. ഇടതു നെഞ്ചിനു സമീപം വെട്ടേറ്റു മാരകമായി മുറിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

ഏതാനും വര്‍ഷങ്ങളായി ഇവര്‍ വീടുവാങ്ങി കുടുംബസമേതം പതിനാലാംെ മെലിലാണു താമസിക്കുന്നത്. മക്കളായ അബ്ദുള്‍ റഫീഖും ആഷിഖും എറണാകുളം മുളന്തുരുത്തി സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. എറണാകുളം മുളന്തുരുത്തി സെൻറ് മേരീസ് സ്കൂളിലെ ഐ.റ്റി.ഐ. വിദ്യാർത്ഥി അബ്ദുൾ റഫീഖ്, ഏഴാം ക്ലാസ് വിദ്യാർത്ഥി ആഷിഖ് എന്നിവർ മക്കളാണ്. സെലീന വിദ്യാര്‍ത്ഥികള്‍ക്കും മറ്റുളളവര്‍ക്കും കൗണ്‍സിലിംഗ് നടത്തുകയും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. മക്കള്‍ അബ്ദുള്‍ റഫീക്,ആഷിഖ്. ഇരുവരും ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. സെലീനയും ഭര്‍ത്താവ് സിയാദും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. മീന്‍ കച്ചവടത്തിന് പുറമെ ടാക്‌സി ഓട്ടോയും സിയാദ് ഓടിച്ചിരുന്നതായി അറിയുന്നു.

ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ, മുന്നാർ ഡിവൈ.എസ്.പി: എസ്. അഭിലാഷ്, സി.ഐ: പി.കെ. സാബു, എസ്.ഐ: സന്തോഷ് സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വൻ സംഘവും രാത്രിയിൽ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. സി.ഐ: പി.കെ. സാബു, എ.എസ്.ഐമാരായ സി.ആർ. സന്തോഷ്, അബ്ദുൾ ഖനി, എസ്.സി.പി.ഒമാരായ എം.എം. ഷാജു, പി.ടി. ഷാജി, ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പുലർച്ചെ മൂന്നു മണിയോടെ പിടികൂടിയത്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments