രാജകുമാരി: തമിഴ്നാട്ടില്‍ നിന്നും വാങ്ങിയ കള്ളത്തോക്ക് കൈവശം വച്ച തിന് ഒരാളെ അറസ്റ്റ് ചെയ്തു. കുംഭപ്പാറ മഞ്ഞക്കുഴി കണ്ണശ്ശേരില് സജീവനെ(43) യാണ് പോലീസ് പിടികൂടിയത്.
നേരത്തെ കഞ്ചാവു കടത്തിയ കേസില്‍ പ്രതിയായ ഇയാള്‍ നാടന്‍തോക്ക് കൈവശംവച്ച് നായാട്ടു നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുംഭപ്പാറയിലെ വീട്ടില്‍ നിന്നും തോക്ക് പിടിച്ചെടുത്തത്. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കള്ളത്തോക്ക് കൈവശംവച്ചതിന് ഒരാൾ അറസ്റ്റിൽ
RELATED ARTICLES