HomeAround KeralaIdukkiപഴുത്തു മാംസം അടർന്ന മുഖവുമായി, തന്നെ ആശുപത്രിയിലാക്കണമെന്നു കരഞ്ഞുപറഞ്ഞ ബാലനെ കണ്ട ഓട്ടോഡ്രൈവർ ഞെട്ടി !

പഴുത്തു മാംസം അടർന്ന മുഖവുമായി, തന്നെ ആശുപത്രിയിലാക്കണമെന്നു കരഞ്ഞുപറഞ്ഞ ബാലനെ കണ്ട ഓട്ടോഡ്രൈവർ ഞെട്ടി !

അടിമാലി: അടിമാലി കൂമ്പന്‍പാറയിൽ ഗുരുതര പരുക്കേറ്റു മുഖം പഴുത്തുചീഞ്ഞ നിലയില്‍ ചികിത്സ കിട്ടാതെ പത്തുവയസുകാരന്‍. ലഹരിക്കടിമയായ മാതാവാണ് കുട്ടിയെ ഉപദ്രവിച്ചതെന്നു റിപ്പോർട്ട്. അടിമാലി കൂമ്പന്‍പാറ പൊതുശ്മശാനത്തിനു സമീപം ദേശീയപാതയോരത്തു പെട്ടിക്കട നടത്തുന്ന പഴംപിള്ളിയില്‍ നസീര്‍-സെലീന ദമ്പതികളുടെ മൂത്ത മകന്‍ നാലാംക്ളാസ് വിദ്യാര്‍ഥി നൗഫലിനെയാണ് അവശനിലയില്‍ കണ്ടെത്തിയത്. വീട്ടിലെത്തിയ ഓട്ടോറിക്ഷത്തൊഴിലാളിയോട് തന്നെ ആശുപത്രിയിലാക്കണമെന്നു കുട്ടി കരഞ്ഞു പറഞ്ഞതിനെത്തുടര്‍ന്നാണ് വീട്ടുകാരുടെ താല്‍പര്യമില്ലായ്മ അവഗണിച്ച് ഓട്ടോഡ്രൈവര്‍ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ച കുട്ടി പരുക്കേറ്റ് ഒരാഴ്ചയിലേറെ ചികിത്സകിട്ടാതെ വീടിനുള്ളിലായിരുന്നു.

 

 
നൗഫലിന്റെ അച്ഛനായ നസീറിനെ തിങ്കളാഴ്ച രാത്രിയില്‍ നാര്‍ക്കോട്ടിക് സംഘം കഞ്ചാവ് കേസില്‍ പിടികൂടിയിരുന്നു. ഈ കേസില്‍ റിമാന്‍ഡിലായ പിതാവ് നസീറിനെ ജയിലിലെ ഭിത്തിയില്‍ തലയിടിപ്പിച്ച് പരുക്കുകളോടെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നസീറിനെ ജാമ്യത്തിലിറക്കാന്‍ െകെക്കുഞ്ഞ് അടക്കമുള്ള രണ്ട് ഇളയകുട്ടികളെ കൂട്ടി ഇന്നലെ രാവിലെ അടിമാലി കോടതിയിലെത്തിയ സെലീന മറന്നുവച്ച തിരിച്ചറിയല്‍ രേഖകള്‍ എടുക്കാനാണു പത്താംെമെല്‍ സ്വദേശി ബിജുവിന്റെ ഓട്ടോറിക്ഷ വിളിച്ച് കൂമ്പന്‍പാറ മഠംപടിയിലുള്ള വാടകവീട്ടില്‍ തിരിച്ചെത്തിയത്. അപ്പോഴാണ് ബിജു വീടിനകത്തും മുഖത്തും ശരീരത്തും മുറിവേറ്റു പഴുത്ത നിലയില്‍ നൗഫലിനെ കണ്ടത്. കടയില്‍നിന്നു പഴമെടുത്ത കുരങ്ങിനെ നേരിടുന്നതിനിടെ പരുക്കേറ്റതാണെന്നാണു നൗഫല്‍ ഓട്ടോഡ്രൈവര്‍ ബിജുവിനോടു പറഞ്ഞത്.

 

 

കുട്ടിയുടെ പരുക്കിനേത്തുടര്‍ന്നു മാതാവ് സെലീനയെ കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക ചികിത്സയ്ക്കുശേഷം കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു വിദഗ്ധചികിത്സയ്ക്കായി പറഞ്ഞയച്ചെങ്കിലും സെലീന നിര്‍ബന്ധം പിടിച്ച് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. പിന്നീട് കളമശേരി സഹകരണ മെഡി. കോളജിലേക്കു മാറ്റി. കുരങ്ങിന്റെ ആക്രമണത്തിലാണ് മുഖത്ത് പരുക്കേറ്റതെന്നും അന്ന് ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും തുടര്‍ ചികിത്സ ഇല്ലാതായതോടെ മുറിവുകള്‍ പഴുക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാൽ ശരീരത്തിലെ മറ്റു മുറിവുകൾ ഉപദ്രവത്തെ തുടർന്ന് ഉണ്ടായതാണെന്നാണ് സൂചന.

 

 

കുട്ടിയെ മാതാപിതാക്കള്‍ ശാരീരിക പീഡനത്തിനിരയാക്കിയതാണെന്ന് ആരോപിച്ചു കൂമ്പന്‍പാറയില്‍ ചിലര്‍ രംഗത്തെത്തി െചെല്‍ഡ് െലെന്‍ പ്രവര്‍ത്തകര്‍ക്കു പരാതി നല്‍കി. കഞ്ചാവു വില്‍പന നടത്തിയെന്നാരോപിച്ചു നസീറിന്റെ പെട്ടിക്കട തീയിട്ടു നശിപ്പിച്ചു. കുട്ടിയെ രണ്ടുമാസമായി വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് സെലീന മര്‍ദിക്കുകയായിരുന്നുവെന്നും പത്തു ദിവസമായി ഭക്ഷണം നല്‍കിയിട്ടില്ലെന്നും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. മാരകപരുക്കുകളാണ് നൗഫലിന്റെ ദേഹമാകെ. മുഖത്തുനിന്നും കാലില്‍നിന്നും മാംസം അടര്‍ന്നുപോയി. മുതുകിലും പുറത്തും മുറിവും മര്‍ദിച്ചതിന്റെ പാടുകളുണ്ട്. ഇരുമ്പുദണ്ഡും പൊതിച്ച തേങ്ങയും ഉപയോഗിച്ചാണ് കുട്ടിയെ മര്‍ദിച്ചിരുന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

 

 
ജാമ്യത്തിലെടുക്കാന്‍ ആളെത്താതിരുന്നതോടെ നസീറിനെ റിമാന്‍ഡ് ചെയ്തു. അടിമാലി സര്‍ക്കാര്‍ െഹെസ്‌കൂളിലെ വിദ്യാര്‍ഥിയാണ് നൗഫല്‍. മാതാപിതാക്കള്‍ സാമ്പത്തിക ബുദ്ധിമുട്ട് അറിയിച്ചതിനെത്തുടര്‍ന്ന് െചെല്‍ഡ് െലെന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് എറണാകുളത്തെ സ്ഥാപനത്തില്‍ നിര്‍ത്തിയാണ് നൗഫലിനെ പഠിപ്പിച്ചിരുന്നത്. ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് െചെല്‍ഡ്‌െലെന്‍ പ്രവര്‍ത്തകര്‍തന്നെയാണ് അടിമാലി സ്‌കൂളിലേക്ക് ഈ വര്‍ഷം മാറ്റിയത്.

അവയവമാറ്റം അവസാനിക്കുന്നു; ഇനി നഷ്ടപ്പെട്ട അവയവം താനേ മുളച്ചുവരും; വിപ്ലവകരമായ കണ്ടുപിടുത്തവുമായി ചൈനീസ് ശാസ്ത്രജ്ഞർ !

തൊഴിൽ വാഗ്ദാനം ചെയ്ത് ഗൾഫിലെത്തിച്ചു; ഒരു ലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റു; ജയയ്ക്ക് ഗൾഫിൽ നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങളുടെ കഥ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments