HomeAround Keralaമയക്കുമരുന്നിലെ ഏറ്റവും മാരകമായ ആ വിഷം കൊച്ചിയിലും: അപൂർവമായ ലഹരിമരുന്ന് ഐസ്മിത്ത് പിടികൂടിയ പോലീസ് പറയുന്നത്...

മയക്കുമരുന്നിലെ ഏറ്റവും മാരകമായ ആ വിഷം കൊച്ചിയിലും: അപൂർവമായ ലഹരിമരുന്ന് ഐസ്മിത്ത് പിടികൂടിയ പോലീസ് പറയുന്നത് ഇങ്ങനെ:

‘ഐസ്മെത്ത് ‘എന്ന് അറിയപ്പെടുന്ന മെത്താംഫിറ്റമിനുമായി ചെന്നൈ സ്വദേശി കൊച്ചി സിറ്റി ഷാഡോ പോലീസ് പിടികൂടി.. ഇതോടെ മയക്കുമരുന്നുകളുടെ കൂട്ടത്തിലെ കൊടുംഭീകരന്‍ ഐസ്‌മെത്ത് വാര്‍ത്തയാകുകയാണ്. ലഹരിമരുന്ന് മാര്‍ക്കറ്റില്‍ അഞ്ച് കോടി രൂപയോളം വില വരും ഐസ്മെത്തിന്.ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫ് (59) ആണ് ഈ മയക്കുമരുന്നുമായി പൊലീസ് പിടിയിലായത്. ഇയാളില്‍നിന്ന് രണ്ട് കിലോ മെത്താംഫിറ്റമിനും രണ്ട് ലിറ്റര്‍ ഹാഷിഷ് ഓയില്‍ എന്ന് സംശയിക്കുന്ന പദാര്‍ത്ഥവും പിടിച്ചെടുത്തു.

ചെന്നൈ കേന്ദ്രീകരിച്ച്‌ മയക്കുമരുന്നുകള്‍ കയറ്റി അയയ്ക്കുന്ന സംഘത്തെക്കുറിച്ച്‌ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മാസങ്ങളായി ഈ സംഘത്തിന്റെ ഫോണ്‍ കോളുകളും സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള സന്ദേശങ്ങളും പ്രവൃത്തികളും നിരീക്ഷിച്ചുവരികയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ശ്രീലങ്കയില്‍ ഇപ്പോഴും എല്‍ടിടി സാന്നിധ്യമുള്ള പ്രദേശങ്ങളുടെ പ്രധാനവരുമാനം ഇപ്പോള്‍ മയക്കുമരുന്ന് കടത്താണ്. ഇത്തരത്തില്‍ മലേഷ്യ, സിങ്കപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കടലില്‍ കൂടി എത്തുന്ന മയക്കുമരുന്ന് അവിടെ നിന്ന് ബോട്ട് വഴി ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖ നഗരങ്ങളില്‍ എത്തിക്കും. അവിടെ നിന്ന് മുംബൈ, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങി രാജ്യത്തിന്‍റെ പല ഭാഗത്തേക്കും ഇബ്രാഹിം ഷെരീഫിനെപ്പോലുള്ള ഏജന്‍റുമാര്‍ വഴി വിതരണം ചെയ്യുന്നതാണ് ഈ സംഘത്തിന്‍റെ പ്രവര്‍ത്തനം എന്ന് പൊലീസ് പറയുന്നു. എങ്കിലും അപൂര്‍വ്വമായ ഐസ് മെത്തി ലഭിച്ചത് പൊലീസിന് അമ്ബരപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments