ഭാ​ര്യ​യു​ടെ ഫേ​സ്ബു​ക്കി​ല്‍ മോ​ശം ക​മ​ന്‍റി​ട്ടയാൾക്ക് എട്ടിന്റെ പണി കൊടുത്ത് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍; വീഡിയോ കാണാം

8

ഭാ​ര്യ​യു​ടെ ഫേ​സ്ബു​ക്കി​ല്‍ മോ​ശം രീ​തി​യി​ല്‍ ക​മ​ന്‍റ് ചെ​യ്ത​യാ​ളെ പ​ഞ്ഞി​ക്കി​ട്ട് മ​ല​യാ​ളി ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍. പ​ശ്ചി​മ​ബം​ഗാ​ളി​ലെ അ​ലി​പു​ര്‍​ദു​ര്‍ ജി​ല്ലാ ക​ള​ക്ട​റാ​യ നി​ഖി​ല്‍ നി​ര്‍​മ​ലാ​ണ് യു​വാ​വി​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലി​ട്ട് ത​ല്ലി​യ​ത്.
ഭാ​ര്യ​യ​യു​ടെ ഫേ​സ്ബു​ക്ക് പ്രൊഫൈലില്‍ യു​വാ​വ് മോ​ശം ക​മ​ന്‍റി​ട്ട​താ​ണ് നി​ര്‍​മ​ലി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ഭാ​ര്യ​യ്ക്കൊ​പ്പം ഫ​ലാ​ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ നി​ര്‍​മ​ല്‍ യു​വാ​വി​നെ ഇ​വി​ടേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ​ശേ​ഷം മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യ​ത്ത് എ​സ്‌ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്നു. എറണാകുളം സ്വദേശിയാണ് നിര്‍മല്‍. 2011-ലാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്.