HomeAround Keralaകേരളത്തിൽ ഭൂഗര്‍ഭജലം പകുതിയായി കുറഞ്ഞു: ഈ ജില്ലകളെ കാത്തിരിക്കുന്നത് കടുത്ത വരൾച്ച: ഭൂജലവകുപ്പിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടിൽ...

കേരളത്തിൽ ഭൂഗര്‍ഭജലം പകുതിയായി കുറഞ്ഞു: ഈ ജില്ലകളെ കാത്തിരിക്കുന്നത് കടുത്ത വരൾച്ച: ഭൂജലവകുപ്പിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്…..

സംസ്ഥാനത്തെ ഭൂഗര്‍ഭ ജലം പകുതിയായി കുറഞ്ഞെന്ന് ഭൂജല വകുപ്പ്. പാലക്കാട്, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളില്‍ ജലലഭ്യത ഗണ്യമായി കുറയുമെന്നും ഭൂജലവകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളം കൊടുംവരള്‍ച്ചയിലേക്കാണെന്ന മുന്നറിയിപ്പാണ് ഭൂജല വകുപ്പ് നല്‍കിയത്. പ്രളയ ശേഷം ഭൂഗര്‍ഭ ജലത്തിന്റെ അളവ് പകുതിയായി താഴ്ന്നു. പ്രളയത്തെ തുടര്‍ന്ന് ഉപരിതല മണ്ണ് ഒലിച്ചുപോയതാണ് ജലം ഭൂമിയിലേക്ക് താഴാന്‍ തടസ്സമായത്.

ജല ദുരുപയോഗം തടയാന്‍ പ്രത്യേക പദ്ധതികള്‍ക്കാണ് വകുപ്പ് രൂപം നല്‍കിയത്. പ്രശ്‌നം കൂടുതല്‍ ബാധിച്ച ജില്ലകളില്‍ മദ്യ, കുപ്പിവെള്ള കമ്പനികള്‍ക്കുള്ള ലൈസന്‍സ് പുതുക്കി നല്‍കില്ല. വ്യവസായങ്ങള്‍ക്ക് കുഴല്‍കിണര്‍ കുഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments