വിവാഹം കഴിഞ്ഞ് 15ാം ദിവസം വിവാഹമോചനം തേടി പെൺകുട്ടി; പകരമായി ഭാര്യവീട്ടുകാര്‍ക്ക് യുവാവ് അയച്ച വീഡിയോ കണ്ടവർ നടുങ്ങി

വിവാഹം കഴിഞ്ഞ് 15ാം ദിവസം വിവാഹമോചനം തേടി പെൺകുട്ടി. വിവാഹ മോചനം ഒഴിവാക്കാന്‍ ഭാര്യവീട്ടുകാര്‍ക്ക് അശ്ലീല വീഡിയോ നിര്‍മ്മിച്ച്‌ അയച്ച്‌ കൊടുത്ത് യുവാവ്. ഹൈദരാബാദ് സ്വദേശിയായ വിഭാവസു ആണ് ഭാര്യയുടെ ആരോപണത്തെ പ്രതിരോധിക്കാന്‍ അശ്ലീല വീഡിയോ നിര്‍മ്മിച്ച്‌ അയച്ചത്. ലൈംഗിക ശേഷിയില്ലെന്ന ഭാര്യയുടെ ആരോപണം തെറ്റാണെന്ന് തെളിയിക്കാനാണ് ഭര്‍തൃപിതാവിനും ഭാര്യയുടെ അമ്മിയിക്കും വിഭാവസുവീഡിയോ അയച്ച്‌ കൊടുത്തത്. പുരുഷത്വത്തെ ചോദ്യം ചെയ്തതിന് മറുപടിയായിട്ടാണ് മറ്റൊരു യുവതിയുമായുള്ള വീഡിയോ അയച്ച്‌ കൊടുത്തതെന്ന് വിഭാവസു പറഞ്ഞു. വിവാഹശേഷം പതിനഞ്ച് ദിവസം മാത്രമാണ് ഭാര്യ അനുഷയും ഇയാളും ഒരുമിച്ച്‌ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് അനുഷ വിവാഹമോചന ഹര്‍ജി നല്‍കുകയായിരുന്നു. ഭാര്യവീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഐ.ടി നിയമം പ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു. പീഡനം, അശ്ലീല വീഡിയോ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.