പെരുന്നാളിന് ഭക്ഷണം കഴിക്കാന്‍ വിളിച്ചു വരുത്തി; യുവതിക്ക് പിന്നീട് രണ്ടുമാസം നേരിടേണ്ടിവന്നത് കൊടും ക്രൂരതകൾ; സംഭവം ഇങ്ങനെ:

പെരുന്നാളിന് ഭക്ഷണം കഴിക്കാന്‍ വിളിച്ചു വരുത്തിയ യുവതിയെ യുവാവ് പൂട്ടിയിട്ട് പീഡിപ്പിച്ചത് രണ്ട് മാസം. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. എന്‍ജിനീയറായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ വെസ്റ്റ് അന്ധേരിയിലെ താമസക്കാരനായ സയ്യീദ് അമീര്‍ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു.

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ യുവാവ് ചെറിയ പെരുന്നാള്‍ ദിവസം രാത്രി ഭക്ഷണത്തിന് ക്ഷണിക്കുകയായിരുന്നു. യുവതി ഭക്ഷണത്തിന് ശേഷം മയങ്ങി വീഴുകയായിരുന്നു. ഭക്ഷണത്തില്‍ മയക്കു മരുന്ന് കലര്‍ത്തിയതായി യുവതി പരാതിയില്‍ ആരോപിക്കുന്നു. യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ ചിത്രീകരിക്കുകയും അവ കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടരുകയുമായിരുന്നു. 27കാരിയായ യുവതിയോട് ദൃശ്യങ്ങള്‍ കാണിച്ച തന്നെ വിവാഹം ചെയ്യണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു വഴങ്ങാതിരുന്ന യുവതിയെ അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിടുകയായിരുന്നു.

തുടര്‍ന്ന് പലദിവസങ്ങളിലായി യുവതിയെ പീഡിപ്പിച്ചു. അതിനിടെ ആസിഡ് ഒഴിക്കുമെന്നും, പെണ്‍വാണിഭസംഘത്തിന് കൈമാറുമെന്ന് പറഞ്ഞും യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. യുവാവിന്റെ അപ്പാര്‍ട്ട്മെന്റില്‍ തടവില്‍ കഴിയുന്നതിനിടെ ഓഗസ്റ്റ് 25നാണ് യുവതി അവിടെനിന്നും രക്ഷപ്പെടുന്നത്.