HomeAround Keralaകാസർഗോഡ് നിധി കുഴിച്ചെടുക്കാൻ എത്തിയ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അടക്കം അഞ്ചു പേർ പിടിയിൽ

കാസർഗോഡ് നിധി കുഴിച്ചെടുക്കാൻ എത്തിയ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അടക്കം അഞ്ചു പേർ പിടിയിൽ

കാസർഗോഡ് നിധി കുഴിച്ചെടുക്കാൻ എത്തിയ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അടക്കം അഞ്ചു പേർ പിടിയിൽ. കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയപ്പോൾ ശബ്ദം കേട്ടത്തിയ നാട്ടുകാരാണ് ഇവരെ പിടികൂടിയത്. ഭീമനടി സ്വദേശി അജാസ്, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ, മൊഗ്രാൽ പുത്തൂർ സ്വദേശി അഫാർ, ഉളിയാർ സ്വദേശി മുഹമ്മദ്‌ ഫിറോസ്, ബംഗള സ്വദേശി സഹദുദ്ദീൻ എന്നിവരാണ് പിടിയിലായ പ്രതികൾ. കോട്ടയ്ക്ക് അകത്തെ കിണറിന് ഉള്ളിലാണ് ഇവർ നിധി കുഴിച്ചെടുക്കാൻ നോക്കിയത്.

തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കോട്ടയ്ക്കകത്തുനിന്നും ശബ്ദം കേട്ട് സമീപവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് നിധി കുഴിക്കുന്നവരെ കണ്ടത്. പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് കുമ്പള ആരിക്കാടി കോട്ട. ഇവിടെയാണ് നിധി കുഴിച്ചെടുക്കാൻ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അടങ്ങുന്ന സംഘം എത്തിയത്.

കണ്ണൂർ ഭാഗത്ത് കുടുബശ്രീ പ്രവർത്തകർക്ക് നിധി ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ച് യുവാക്കളെ പ്രലോഭിപ്പിച്ചാണ് കോട്ടയിൽ എത്തിച്ചതെന്നാണ് വിവരം. നിധി കിട്ടിയാൽ എല്ലാവർക്കും തുല്യമായി പങ്കിടാമെന്ന് പറഞ്ഞിരുന്നതായും സൂചനയുണ്ട്. നിധി കുഴിക്കാൻ ഉപയോഗിച്ച മൺവെട്ടിയും മറ്റുപകരണങ്ങളും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

മുസ്ലിം ലീ​ഗ് ഭരക്കുന്ന മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റിന്റെ നിർദേശ പ്രകാരമാണ് നിധി കുഴിച്ചെടുക്കാൻ ആളെത്തിയത്. നീലേശ്വരം ഭാ​ഗത്തുള്ള ആളുകളാണ് പിടിയിലായിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. മൂന്നുദിവസം മുൻപും ഇവർ കോട്ടയ്ക്കകത്ത് നിധി അന്വേഷിച്ച് എത്തിയിരുന്നു എന്ന് പറയുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments