എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയില്ല; മകന് പിതാവിന്റെ വക മൺവെട്ടി കൊണ്ട് ക്രൂരമർദനം; സംഭവമിങ്ങനെ:

178

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയില്ല. മകനെ പിതാവ് മണ്‍വെട്ടി കൊണ്ട് അടിച്ചതായി പരാതി. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. പ്രതി സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കുമെന്ന് പിതാവ് പ്രതീക്ഷിച്ചിരുന്നത്രെ. എന്നാല്‍ എ പ്ലസിന്റെ എണ്ണം കുറഞ്ഞതോടെ ക്ഷുഭിതനായ പിതാവ് കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കിളിമാനൂര്‍ പൊലീസ് കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തു.