ഭാര്യയുടെ പോലീസ് യുണിഫോം അടിച്ചുമാറ്റി കാമുകിക്ക് കൊടുത്തു: പിന്നീട് യുവാവ് പിടിച്ചത് ഉഗ്രൻ പുലിവാൽ !!

192

അടിച്ചുമാറ്റിയ പോലീസ് വേഷവുമായി
പൊലീസ് ഉദ്യോഗസ്ഥ ചമഞ്ഞ് നിരവധിയാളുകളില്‍ നിന്ന് പണം തട്ടിയ യുവതിയേയും കാമുകനെയും പൊലീസ് പിടികൂടി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥയായ തന്‍റെ ഭാര്യയുടെ യൂണിഫോം അടിച്ചുമാറ്റി യുവാവ് കാമുകിക്ക് നല്‍കുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥയുടെ വേഷം ധരിച്ച് യുവതി നിരവധി പേരില്‍നിന്ന് പണം തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി. പണം തട്ടിയെടുത്തതായി പരാതി കിട്ടി സംഭവം പൊലീസ് അന്വേഷിച്ചപ്പോഴാണ് യുവതി പിടിയിലായത്. പിന്നാലെ യുവതിയെ സഹായിച്ച കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഇന്‍സ്പെക്ടറായ ഭാര്യയുടെ യൂണിഫോം ഭര്‍ത്താവ് കാമുകിയ്ക്ക് നല്‍കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.