നന്ദി…എന്റെ ദൈവത്തിന്….യുവാവിന് വൃക്ക ദാനം ചെയ്ത സിസ്റ്റർ റോസ് ആന്റോ ആശുപത്രിയിൽ നിന്നും സംസാരിക്കുന്നു

ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളെ ഇല്ലാതാക്കി മനുഷ്യ സ്നേഹമാണ് വലുതെന്നു സമൂഹത്തിന് സന്ദേശം നല്‍കികൊണ്ട് അവയവദാനത്തിന് തയ്യാറായ സിസ്റ്റര്‍ റോസ് ആന്റോയുടെ വൃക്ക ഇരിങ്ങാലക്കുട സ്വദേശി തിലകന്റെ ശ​​​രീ​​​ര​​​ത്തി​​​ൽ പ്രവര്‍ത്തിച്ചു തുടങ്ങി. കൊ​​​ച്ചി​​​യി​​​ലെ വി​​​പി​​​എ​​​സ് ലേ​​ക് ഷോ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വെള്ളിയാഴ്ച (19-01-2018) നടന്ന വൃ​​​ക്ക മാറ്റിവെക്കല്‍ ശ​​​സ്ത്ര​​​ക്രി​​​യ വി​​​ജ​​​യ​​​ക​​​രമാണെന്നും ഇ​​​രു​​​വ​​​രു​​​ടെ​​​യും ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്നും ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു. സിസ്റ്റര്‍ മൂന്ന് ആഴ്ചയോളം ഹോസ്പിറ്റലിലും തുടര്‍ന്ന് ആറു മാസത്തോളം വീട്ടിലും റെസ്റ്റില്‍ ആയിരിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയിലായിരിക്കുന്ന അവസരത്തിൽ തനിക്കായി പ്രാർത്ഥിച്ച എല്ലാവർക്കും പ്രത്യേകം നന്ദി അറിയിച്ചു. തന്നെ വളരെയധികം സപ്പോർട്ട് ചെയ്ത v4vartha യ്ക്ക് സിസ്റ്റർ പ്രത്യേകം നന്ദി അറിയിച്ചു.

സിസ്റ്ററിന്റെ ഫേസ്ബുക് പോസ്റ്റ് കാണാം.

സഹോദരങ്ങളെ,

ദൈവത്തോടുള്ള നന്ദിയായി ഞാൻ സ്വയം ഏറ്റെടുത്ത സഹനം, സഹോദരനായ തിലകന് ജീവൻ പകുത്തു നൽകുവാനുള്ള എന്റെ ആഗ്രഹം ദൈവം എനിക്കു നടത്തി തന്നു. ദൈവത്തിന് ഒരായിരം സ്തുതി നന്ദി. പിന്നെ എന്റെ പ്രിയപ്പെട്ടവരായ നിങ്ങൾ ഓരോരുത്തരും എനിക്കും തിലകനുമായി അർപ്പിച്ച പ്രാർത്ഥനാനിർഭരമായ അനുഗ്രഹങ്ങൾ സമയാസമയത്ത് എനിക്കും തിലകനും ലഭിച്ചു കൊണ്ടേയിരുന്നു. നന്ദി പറയാൻ വാക്കുകളില്ല. അത്രയധികം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. അപാര വേദനയാണ്. മിണ്ടാൻ പോലും ബുദ്ധിമുട്ടാണ്. എന്നാലും കുത്തിയിരുന്ന് ഈയുള്ളവൾ നന്ദികാണിക്കുകയാണ്. സഹനം ഞാൻ ചോദിച്ചു വാങ്ങിയതാണല്ലോ.

പിന്നെ ഞങ്ങൾക്ക് ബ്ലഡ് വേണ്ടി വന്നാൽ തരാൻ തയ്യാറായി എത്തിയ എന്റെ ചങ്കുകൾക്കും അതിനായി ബുദ്ധിമുട്ടിയവർക്കും പിന്നെ മാധ്യമങ്ങളിലൂടെ സർജറിയുടെ കാര്യവും എന്നെ പറ്റിയുള്ള നല്ല വാക്കുകളും ലോകം മുഴുവൻ എത്തിച്ച് എല്ലാവരുടേയും അനുഗ്രഹവും വാങ്ങി തന്ന എല്ലാവർക്കും ഓരോരുത്തർക്കും നന്ദി… നന്ദി…. നന്ദി….. ഫേസ്ബുക്കിലൂടേയും വാട്സാപ്പിലൂടേയും ഫോണിലൂടേലും നേരിട്ടും പറഞ്ഞ എല്ലാവരും ഇതിൽ ഉൾപ്പെടും. ഇനിയും ഞങ്ങൾക്ക് രണ്ടു പേർക്കും നിങ്ങളെല്ലാവരുടേയും അനുഗ്രഹം വേണേ. പിന്നെ എന്റെ വീട്ടുകാരുടെ വിഷമം എല്ലാം മാറിയില്ലേ. പാവങ്ങൾ കൊറെ വിഷമിച്ചു. അപ്പോഴും നിങ്ങളുടെ എല്ലാം അനുഗ്രഹം കൊണ്ട് പേടി കൂടാതെ സർജറിയെ നേരിടാനും സഹനം ദൈവത്തിന് വിട്ടുകൊടുക്കാനും കഴിഞ്ഞു. കർത്താവിന്റെ ഗുഡ് ഫ്രൈഡേയിൽ എനിക്കു ലഭിച്ച അഞ്ചു തിരുമുറിവുകൾ. ഞാനിപ്പം ഈ സഹനവും പരമാവധി ആസ്വദിക്കുന്നു, എളുപ്പമല്ല കേട്ടോ. എല്ലാത്തിനേയും നമ്മുടെ മനസ്സിന്റെ കരുത്തിലൂടെയാണല്ലോ. എല്ലാവർക്കും കൂപ്പുകൈ.

എന്ന്
സിസ്റ്റർ റോസ് ആന്റോ