HomeAround KeralaErnakulamകൊച്ചിയിൽ വീട്ടിൽ വച്ച് തന്നെ കയറിപിടിക്കാൻ വന്ന സീരിയൽ ക്യാമറമാനെ പതിനഞ്ചുകാരി കുടുക്കിയതിങ്ങനെ !

കൊച്ചിയിൽ വീട്ടിൽ വച്ച് തന്നെ കയറിപിടിക്കാൻ വന്ന സീരിയൽ ക്യാമറമാനെ പതിനഞ്ചുകാരി കുടുക്കിയതിങ്ങനെ !

കൊച്ചി: ഗൃഹനാഥനെ കാണാന്‍ വീട്ടിലെത്തിയ സിനിമാ-സീരിയല്‍ കാമറാമാന്‍ വീഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന 15 കാരി പെണ്‍കുട്ടിയെ കയറിപ്പിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെൺകുട്ടി വിവരം വീട്ടിൽ പറഞ്ഞതോടെ ക്യാമറാമാന്‍ പിടിയിലുമായി. പതിനഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സിനിമാ-സീരിയല്‍ കാമറാമാന്‍ ചേരാനെല്ലൂര്‍ പള്ളത്തുംപറമ്ബില്‍ ഷിബുവിനെ (39) യാണ് പൊലീസ് അറസ്റ്റു ചെയ്തത്. കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമം ചുമത്തി ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്.

 

 

 

കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ആദ്യം പീഡനശ്രമം ഉണ്ടായത്. പെണ്‍കുട്ടിയുടെ അച്ഛന്റെയും ഇളയച്ഛന്റെയും സുഹൃത്തായ ഷിബു അവരെ കാണാന്‍ വീട്ടില്‍ ചെല്ലുമായിരുന്നു. ഒരിക്കൽ ചെന്ന സമയത് പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ വീഡിയോഗെയിം കളിച്ചുകൊണ്ടിരിക്കുയായിരുന്നു. ഇതോടെ ഇയാൾ അടുത്തുകൂടി അശ്ളീല ചുവയോടെ സംസാരിച്ച് കയറിപിടിക്കാൻ ശ്രമം നടത്തി. എന്നാൽ, പെണ്‍കുട്ടി എതിര്‍ത്തതോടെ വിട്ടുപോയ ഷിബു പിന്നീടും പലതവണ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. ഇതോടെ പെണ്‍കുട്ടി വീട്ടില്‍ വിവരം പറഞ്ഞു. ഇതോടെ വീട്ടുകാർ കഴിഞ്ഞ ദിവസം വനിതാ സെല്ലില്‍ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. ഇതറിഞ്ഞു മുങ്ങിയ ഷിബുവിനെ ഇന്നലെ ചേരാനെല്ലൂര്‍ എസ്.ഐ. വിബിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തൃശ്ശൂർ സ്വദേശികളായ ഈ യുവാക്കൾ പെൺകുട്ടിയോട് ചെയ്തതു കേട്ടാൽ നടുങ്ങും ! വീഡിയോ കാണാം

പ്രവാസികൾ ശ്രദ്ധിക്കുക ! നിങ്ങളുടെ എന്‍ആര്‍ഇ ഡിപോസിറ്റുകള്‍ക്ക് ഏറ്റവും കൂടുതൽ പലിശ കിട്ടുന്ന വഴികൾ ഇതാ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments