HomeAround KeralaErnakulam'രാത്രി രണ്ട് മണിക്കാണോടി ........മോളെ നിനക്ക് വീട്ടിലേയ്ക്ക് ഒറ്റക്ക് പോകേണ്ടത്? കൊച്ചിയിൽ പോലീസിന്റെ സദാചാര ഗുണ്ടായിസം

‘രാത്രി രണ്ട് മണിക്കാണോടി ……..മോളെ നിനക്ക് വീട്ടിലേയ്ക്ക് ഒറ്റക്ക് പോകേണ്ടത്? കൊച്ചിയിൽ പോലീസിന്റെ സദാചാര ഗുണ്ടായിസം

 

ഒരിടവേളയ്‌ക്കുശേഷം കേരളത്തിൽ വീണ്ടു സദാചാര ഗുണ്ടായിസം. എറണാകുളത്ത് മാധ്യമപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഹൃത്തിനും നേരെയാണ് പൊലീസിന്റെ സദാചാരഗുണ്ടായിസം അരങ്ങേറിയത്. നാരദയിലെ മാധ്യമപ്രവര്‍ത്തകനായ പ്രതീഷ് രമ മോഹനും കോഴിക്കോട് വടകര സ്വദേശിനി അമൃത ഉമേഷിനും നേരെയാണ് സദാചാരഗുണ്ടായിസമുണ്ടായത്. നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ ആയ ത്രേസ്യ സോസയുടെ നേതൃത്വത്തിലായിരുന്നു അമൃതയെ പൊലീസ് മര്‍ദ്ദിച്ചത്. പിന്നീട്, അമൃതയുടെ വീട്ടുകാരെ രാത്രി തന്നെ പൊലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചു വരുത്തിയാണ് രാവിലെ 11 മണിയോടെ വിട്ടയച്ചത്.

സുഹൃത്തായ പ്രതീഷിന്റെ വീട്ടില്‍ നിന്ന് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് രാവിലെ രണ്ടരമണിക്കുള്ള ട്രെയിനില്‍ വീട്ടിലേക്ക് പോകാന്‍ വേണ്ടി നടന്ന് പോകുകയായിരുന്ന അമൃതയെ പൊലീസുകാര്‍ തടയുകയായിരുന്നു. താന്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോകുകയാണ് എന്ന് പൊലീസിനോട് പറഞ്ഞെങ്കിലും ‘രാത്രി രണ്ട് മണിക്കാണോടി പുലായാടിച്ചി മോളെ നിനക്ക് വീട്ടിലേയ്ക്ക് ഒറ്റക്ക് പോകേണ്ടത്?’ എന്ന് പൊലീസുകാര്‍ ചോദിക്കുകയായിരുന്നുവെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ട്രെയിന്‍ കയറാന്‍ വേണ്ടി പോവുകയായിരുന്ന അമൃതയെ തടഞ്ഞു നിര്‍ത്തി, പ്രതീഷിനെ ഫോണില്‍ വിളിച്ചു വരുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട്, അമൃതയുടെ അടുത്തെത്തിയ പ്രതീഷിനെ അസഭ്യം വിളിച്ച പൊലീസിനോട് ഞങ്ങള്‍ കുറ്റവാളികളല്ല എന്നും ഇവിടെ പൗരന് ലഭിക്കുന്ന അവകാശങ്ങളുണ്ട് എന്ന് പറഞ്ഞങ്കിലും തങ്ങളെ പൗരാവകാശം പഠിപ്പിക്കാനോയോ എന്ന് ചോദിച്ച്‌ പൊലീസ് തെറിവിളിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments