HomeAround KeralaErnakulamകടന്നുപിടിച്ചത് നിരവധി യുവതികളെ: കൊച്ചി നഗരത്തെ വിറപ്പിച്ച ഗോസ്റ്റ് റൈഡർ ഇന്നലെ പോലീസ് പിടിയിലായപ്പോൾ പറഞ്ഞത്....

കടന്നുപിടിച്ചത് നിരവധി യുവതികളെ: കൊച്ചി നഗരത്തെ വിറപ്പിച്ച ഗോസ്റ്റ് റൈഡർ ഇന്നലെ പോലീസ് പിടിയിലായപ്പോൾ പറഞ്ഞത്….

ഏറെ നാളായി നാട്ടുകാര്‍ക്കും പൊലീസിനും തലവേദനയായി മാറിയ ‘ഗോസ്റ്റ് റൈഡര്‍’ ഒടുവില്‍ പൊലീസ് വലയിലായി. ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ ബൈക്കില്‍ ചുറ്റിനടന്നു കടന്നുപിടിച്ച് അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്ന യുവാവാണ് പൊലീസ് പിടിയിലായത്. പാലാരിവട്ടം പൈപ്പ് ലൈന്‍ റോഡ് പാടിവട്ടം കര്‍ത്തനാംപറമ്പില്‍ നിഖില്‍ ബാബു(25) വിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്ക് ‘ഗോസ്റ്റ് റൈഡര്‍’ എന്ന് പേരിട്ടത് പൊലീസാണ്. രാവിലെ ദേവാലയങ്ങളിലേക്കും പ്രഭാത സവാരിക്കും തനിച്ച് ഇറങ്ങുന്നവരും വൈകീട്ട് ജോലി കഴിഞ്ഞു മടങ്ങുന്നവരുമായ സ്ത്രീകളും യുവതികളുമാണ് പ്രതിയുടെ ഉപദ്രവത്തിനിരയായിരുന്നത്.

അസി.കമ്മീഷണര്‍ കെ.ലാല്‍ജിയുടെ നിര്‍ദേശ പ്രകാരം സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.സനല്‍, വി.എന്‍.ജിബി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മാഹിന്‍, പി.ബി.അനീഷ്, ടി.ആര്‍.രതീഷ് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments