HomeAround KeralaErnakulamകുട്ടികൾക്ക് ഈ കളിപ്പാട്ടം വാങ്ങിക്കൊടുക്കും മുൻപ് സൂക്ഷിക്കുക; മലയാറ്റൂരിൽ ഒരു നേഴ്സ് കണ്ട ഞെട്ടിക്കുന്ന കാഴ്ച

കുട്ടികൾക്ക് ഈ കളിപ്പാട്ടം വാങ്ങിക്കൊടുക്കും മുൻപ് സൂക്ഷിക്കുക; മലയാറ്റൂരിൽ ഒരു നേഴ്സ് കണ്ട ഞെട്ടിക്കുന്ന കാഴ്ച

പുറത്തിറങ്ങിയാൽ കണ്ണിൽ കണ്ടതെല്ലാം വേണമെന്ന് പറഞ്ഞു വഴി പിടിക്കുന്നവരാണ് കുട്ടികൾ. പണ്ടൊക്കെ ആളുകൾ അതിനൊരുപാട് നിയന്ത്രണങ്ങൾ വച്ചിരുന്നെങ്കിലും, ഇന്നിപ്പോൾ അതില്ല. ചോദിക്കുന്നതെല്ലാം വാങ്ങിക്കൊടുക്കും. അപ്പോൾ അതിൽ പതിയിരിക്കുന്ന ചില അപകടങ്ങൾ ആരും അറിയാറില്ല. ഇതാ വഴിവക്കിൽ വിൽക്കാൻ വച്ചിരിക്കുന്ന ഒരു തെറ്റാലിയിൽ പതിയിരിക്കുന്ന അപകടം നേഴ്സ് കൂടിയായ യുവാവ് വിവരിക്കുന്നതിങ്ങനെ:

ഇന്ന് മലയാറ്റൂർ മല അടിവാരത്ത് ഒന്ന് കറങ്ങാൻ പോയി….അവിടെ കണ്ട കാഴ്ച്ച…കുറെ അന്യ സംസ്ഥാന കച്ചവടക്കാർ(തമിഴ്നാട്ടിൽ നിന്ന് ഉള്ളവരാണ് എന്ന് തോന്നുന്നു ) കവണ (തെറ്റാലി ) വിൽക്കാൻ വെച്ചിരിക്കുന്നു…ഞാൻ ഒരെണ്ണം എടുത്തു നോക്കി…ഞെട്ടിപോയി…കാരണം അതുണ്ടാക്കിയിരിക്കുന്നതു ഹോസ്പിറ്റലിൽ രോഗികളുടെ മൂത്രം കാലിചെയ്യാൻ ഉപയോഗിക്കുന്ന foleys catheter എന്ന റബ്ബർ ട്യൂബ് വെച്ചാണ്..(നേഴ്സ് ആയ ഞാൻ 7 വർഷമായി ICU വിൽ നിത്യേന ഉപയോഗിച്ച് കാണുന്നതാണ് )മാർക്കറ്റിൽ പുതിയ ഒരു foleys catheter ഒന്നിനു 150 രൂപയിൽ കൂടുതൽ വരും…അതിനാൽ പുതിയത് വാങ്ങി cut ചെയ്തു ഉപയോഗിക്കാൻ ചാൻസ് ഇല്ല…മിക്കവാറും ഹോസ്പിറ്റലിൽ ഉപയോഗിച്ച് പുറംതള്ളിയ പഴയ ട്യൂബ് കഴുകി എടുത്തു ഉപയോഗിക്കുന്നതാവാം …എന്റെ സംശയം സത്യമാണെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വളരെ സീരിയസ് ആയിട്ടുള്ള രോഗങ്ങൾ ആണ് …അത് കൊണ്ട് കുട്ടികൾക്ക് ഇതു കളിയ്ക്കാൻ വാങ്ങി കൊടുക്കരുത്…ഇതു ഒരു അറിയിപ്പായി കാണുക…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments