കൊച്ചിയിൽ പുതിയ രൂപത്തിൽ മയക്കുമരുന്ന് !! എത്തുന്നത് ഇങ്ങനെ: ജാഗ്രത വേണം

176

കേരളത്തിലെ പ്രധാന ലഹരി കേന്ദ്രമായി കൊച്ചി മാറിയിട്ട് കുറച്ച് കാലമായി. ഇടയ്ക്കിടെ മയക്കുമരുന്ന് വേട്ടകളൊക്കെ മുറയ്ക്ക് നടക്കാറുണ്ടെങ്കിലും കാര്യമായ നടപടികള്‍ ഒന്നിലും ഉണ്ടായിട്ടില്ല. വമ്പന്‍ സ്രാവുകളെ പിടികൂടാന്‍ ആകാതെ വലയുകയാണ് എക്‌സൈസ് വകുപ്പ്.

കേരളത്തിലെ മെട്രോ നഗരമായ കൊച്ചിയില്‍ നിശാപാര്‍ട്ടികള്‍ ഇപ്പോഴും സജീവമാണ്. പലയിടത്തും മയക്കുമരുന്നിന്റെ ഉപയോഗവും വ്യാപകമാണ്. അതിനിടയില്‍ ആണ് ഇപ്പോള്‍ ‘ഫ്രഞ്ച് ഫ്രൈസും’ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.

ഫ്രഞ്ച് ഫ്രൈസ് എന്നാല്‍ ഇപ്പോൾ കൊച്ചിയിലെ ഒരു മയക്കുമരുന്നിന്റെ ഇരട്ടപ്പേരാണ്. പെട്ടെന്നാരും തിരിച്ചറിയാതിരിക്കാനും എളുപ്പത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു ഇരട്ടപ്പേര്. ഡയസെപാം എന്ന ഗുളികയാണ് ഫ്രഞ്ച് ഫ്രൈസ് എന്ന പേരില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മാത്രം വില്‍ക്കാന്‍ പാടുള്ള മരുന്നാണ് ഇത്. എന്നാല്‍ വലിയ തോതില്‍ ഡയസെപാം ഗുളികകള്‍ മയക്കുമരുന്നായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.