ഈ വെബ്സൈറ്റ് വഴി ഇൻഷുറൻസ് പോളിസി വാങ്ങരുത് !! മുന്നറിയിപ്പുമായി ഐആർഡിഎ: ഈ തട്ടിപ്പിൽ കുടുങ്ങാതിരിക്കുക

154

വ്യാജ വെബ്‌സൈറ്റുകൾ വഴി ആരും ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങരുതെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുന്നറയിപ്പ്. ഐആര്‍ഡിഎഐ ഔദ്യോ​ഗിക വെബ്സൈറ്റിന് സമാനമായ വെബ്സൈറ്റ് വഴിയാണ് തട്ടിപ്പ് നടക്കുന്നത്. എന്നാൽ ഈ വെബ്സൈറ്റ് വഴി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളൊന്നും വിതരണം ചെയ്യുന്നില്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

www.irdaionline.org എന്ന വ്യാജ വെബ്‌സൈറ്റ് വഴിയാണ് തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. www.irdaonline.org ഉം www.irdai.gov.in എന്നിങ്ങനെ രണ്ട് വെബ്‌സൈറ്റുകളാണ് ഔദ്യോഗികമായി ഐആര്‍ഡിഎഐയ്ക്കുള്ളത്. ശരിയായ രജിസ്ട്രേഷൻ ഇല്ലാതെ ഇൻഷുറൻസ് വിൽക്കാൻ ശ്രമിക്കുന്ന സ്ഥാപനത്തിനെതിരെ അതോറിറ്റി നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.