ഭിക്ഷാടകനായ ബാലന്റെ മടിയില്‍ കിടന്നുറങ്ങിയ അര്‍ദ്ധനഗ്നയായ ബാലികയ്ക്ക് ഒടുവിൽ പുതുജീവന്‍

ഭിക്ഷാടകനായ ബാലകന്റെ കയ്യില്‍ കിടന്ന് സദാ ഉറങ്ങുന്ന രണ്ടുവയസ്സുകാരി ബാലിക. എന്ത് കൊണ്ട് ആ പെണ്‍കുട്ടി സദാ സമയം ഇങ്ങനെ ഉറങ്ങുന്നു? ഈ കുട്ടികള്‍ക്ക് പിന്നില്‍ ഭിക്ഷാടന മാഫിയ ഉള്ളതായി സംശയം തോന്നിയ ഡല്‍ഹി സ്വദേശിനിയായ ദീപ മനോജ് എന്ന സാമൂഹ്യപ്രവര്‍ത്തക ആ രംഗം വീഡിയോയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. ഒറ്റരാത്രികൊണ്ട് പതിനഞ്ചര ലക്ഷം ആളുകളാണ് ഫേസ്ബുക്കിലൂടെ ആ വിഡിയോ കാണുകയും വാര്‍ത്ത വായിക്കുകയും ചെയ്തത്. പക്ഷേ തൊട്ടടുത്ത ദിവസം ആ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായി.

ഇത് ആളുകളുടെ ശ്രദ്ധയില്‍ പെടുത്തികൊണ്ട് ദീപ വീണ്ടുമൊരു ഫേസ്ബുക്ക് പോസ്റ്റിട്ടു ഇതോടെ ഭിക്ഷാടന മാഫിയയാണ് ഇതിന് പിന്നിലെന്ന് ഉറപ്പിക്കുകയും ചെയ്തു. രാജ്യത്ത് നിലനില്‍ക്കുന്ന ഭിക്ഷാടന മാഫിയക്ക് എതിരെയും ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമാകലിന് എതിരെയും ശക്തമായ പിന്തുണയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിന്നീട് ദീപയ്ക്ക് ലഭിച്ചത്. ആ സപ്പോര്‍ട്ട് ഫലം കണ്ടിരിക്കുകയാണിപ്പോള്‍.ഒടുവിൽ ദില്ലി ദില്‍ഷാദ് മെട്രോ സ്റ്റേഷനില്‍ ഭിക്ഷയാചിക്കാന്‍ കൊണ്ടുവന്ന അബോധാവസ്ഥയിലായിരുന്ന നഗ്‌നയായ ആ പെണ്‍കുട്ടിയെ കണ്ടെത്തി. ദീപ തന്നെയാണ് ഫേസ്ബുക്കിലൂടെ തന്നെ സഹായിച്ച എല്ലാ സുമനസുകള്‍ക്കും നന്ദിയര്‍പ്പിച്ചുകൊണ്ട് ഇക്കാര്യം വിവരിച്ചിരിക്കുന്നത്.

ദീപയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ :

‘ഒരു ടീം വര്‍ക്കിന്റെ വിജയം… അന്ന് മുതല്‍ അവളെ കണ്ടെത്താന്‍ കൂടെ Parmeshwaran Madhu ഉണ്ടായിരുന്നു.. മരിച്ചാലും കൂടെ ഉണ്ടാവുമെന്ന് പറഞ്ഞു ധൈര്യം തന്ന Jayaraj Nair.. നമുക്ക് മുന്നോട്ടു പോകണം.. ഭിക്ഷാടനം നമുക്ക് അവസാനിപ്പിക്കാന്‍.. അതിനായി ഏതറ്റം വരെ പോകാനും കൂടെ ഉണ്ടാകും എന്ന് Joby George.. പിന്നെ ഒന്നും നോക്കിയില്ല.. ഒപ്പം Manoj Mathew ന്റെ പൂര്‍ണ പിന്തുണയും… പിന്നെ പേടിയല്ല.. ആവേശമായിരുന്നു..ലോകത്തിന്റെ പല ഭാഗത്തു നിന്നും പല കൂട്ടുകാര്‍ കൈ കോര്‍ത്തു.. അതില്‍ മുഖ്യം Ashna Abbas.. Shiju Chacko.. samosn paul.. Vinod.. Parvati.. Joseph Michael Jose എന്നിവര്‍ ഒക്കെ ആയിരുന്നു..

ഇന്നലെ ഞങ്ങള്‍ക്ക് കിട്ടിയ സന്ദേശമനുസരിച്ചു വളരെ ശ്രമകരമായ ഒരു അന്വേഷണം ഞങ്ങള്‍ നടത്തി.. ഒരു ചേരിയില്‍ ആയിരുന്നു ഞങ്ങള്‍ എത്തപ്പെട്ടത്.. സുരക്ഷിതത്വം തോന്നായ്കയാല്‍ രാത്രിയില്‍ അപകടം ഒഴിവാക്കാനും ഞങ്ങള്‍ തീരുമാനിച്ചു.. കാലില്‍ മുറിവുള്ള അവള്‍ treatment നു എത്തുന്ന വിവരം ഡോക്ടര്‍ വിളിച്ചറിയിച്ചു.. ഞാന്‍ ഇന്നലെ ഡോക്ടറെ കണ്ടു അവളുടെ ഫോട്ടോയും വീഡിയോയും അടങ്ങുന്ന റലമേശഹ െകൈമാറിയിരുന്നു… മാതാവും കുടുംബാംഗങ്ങളും അവരുടെ തെറ്റുകളില്‍ ക്ഷമ പറഞ്ഞു.. ഇനി ആ തെറ്റ് ആവര്‍ത്തിക്കില്ലെന്നും.. അവള്‍ക്കു കൈ നിറയെ മധു അങ്കിള്‍ മിട്ടായി വാങ്ങി കൊടുത്തു.. tuesday അവള്‍ക്കു ഒരു സര്‍ജറി ഉണ്ട്…. അവളോടൊപ്പം ഉണ്ടാവണമെന്ന് വിചാരിക്കുന്നു.. അങ്ങനെ ആ ദൈത്യം പൂര്‍ണമായി.. ഇനിയും നമുക്ക് ഭിക്ഷാടനം പൂര്‍ണമായും നിരോധിക്കാനുള്ള mission നു മായി മുന്നോട്ടു പോകാം..’