വിദ്യാര്‍ത്ഥിനികളുടെയും അധ്യാപികമാരുടെയും സാമൂഹിക മാധ്യമങ്ങളിലെ ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റില്‍; ഉറവിടം തേടിച്ചെന്ന പോലീസ് അമ്പരന്നു ! കണ്ടെത്തിയത് 30 ലേറെ ചിത്രങ്ങൾ

84

ബംഗളൂരുവിലെ കോളജ് വിദ്യാര്‍ത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ അശ്‌ളീല വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ച വിരുതന്മാർ പിടിയിൽ. ബെംഗളൂരുവില്‍ ടെക്കികളായ അജയ് തനികാചലം(27) വികാസ് രഗോഥം(27) എന്നിവരെയാണ് സിറ്റി ക്രൈംബ്രാഞ്ചിന്റെ സൈബര്‍ വിങ് അറസ്റ്റ് ചെയ്തത്. ഇവരുടെ ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

ബംഗളൂരുവിലെ കോളജ് വിദ്യാര്‍ത്ഥിനികളുടെയും അധ്യാപികമാരുടെയും സാമൂഹിക മാധ്യമങ്ങളിലെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്താണ് അശ്ലീല വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിദ്യാര്‍ഥിനികളും കോളജ് അധികൃതരും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മുപ്പതിലേറെ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തി. പെൺകുട്ടികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍നിന്ന് നീക്കം ചെയ്തതായി പോലീസ് അറിയിച്ചു.