സർക്കാർ ഉദ്യോഗസ്ഥൻ മോഷ്ടിച്ചത് ഒന്നേകാൽ ലക്ഷം രൂപയുടെ ചാണകം; ഒടുവിൽ കിട്ടിയതോ, എട്ടിന്റെ പണിയും

64

ഒരു മോഷണം ഇപ്പോൾ രാജ്യം മുഴുവൻ വായിച്ച അന്തം വിട്ടിരിക്കുകയാണ്. ഒന്നേകാല്‍ ലക്ഷം രൂപ വിലയുള്ള ചാണകമാണ് മോഷണം പോയതെന്നാണ് ജില്ലാ പോലീസ് മേധാവിക്ക് മൃഗ പരിപാലന വകുപ്പ് നല്‍കിയ പരാതിയില്‍ പറയുന്നത്. കര്‍ണാടകയില്‍ ചിക്കമംഗ്ലൂര്‍ ജില്ലയിലെ ബിറൂര്‍ ടൗണിലെ കൃഷിമേഖലയില്‍ വളമായി ഉപയോഗിക്കുന്നതിനാല്‍ ചാണകത്തിന് ആവശ്യക്കാര്‍ ഏറെയാണ്. വിശദമായ അന്വേഷണത്തിന് ശേഷം പൊലീസ് ചണക ലോഡ് ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കണ്ടെത്തി. മോഷണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരില്‍ ഒരു മൃഗപരിപാലന വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷ്ടിച്ച ചാണകം കണ്ടെത്തിയ സ്വകാര്യ ഭൂമി ഉടയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. നാല്‍പ്പത് ട്രാക്ടര്‍ ഫുള്‍ലോഡ് വരുന്ന ചാണകമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.