HomeAround Keralaകായംകുളത്ത് ദമ്പതികൾ മരിച്ചനിലയിൽ; ഭർത്താവ് തൂങ്ങിമരിച്ച നിലയിലും ഭാര്യ കുളത്തിൽ മരിച്ചനിലയിലും

കായംകുളത്ത് ദമ്പതികൾ മരിച്ചനിലയിൽ; ഭർത്താവ് തൂങ്ങിമരിച്ച നിലയിലും ഭാര്യ കുളത്തിൽ മരിച്ചനിലയിലും

കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (60) ഭാര്യ സുഷമ (54) എന്നിവരാണ് മരിച്ചത്. സുധൻ തൂങ്ങിമരിച്ച നിലയിലും ഭാര്യ സുഷമയെ കുളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

വീടിനു സമീപത്തെ പുളി മരത്തിൽ തൂങ്ങിയ നിലയിൽ രാവിലെയാണ് സുധന്റെ മൃതദേഹം കണ്ടത്. ഭാര്യ സുഷമയെ കാണാനില്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വൈകുന്നേരത്തോടെ സമീപത്തെ കുളത്തിൽ മൃതദേഹം കാണുന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളിലേക്ക് കടന്നിരിക്കുകയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments