HomeAround Keralaസൂക്ഷിക്കുക: ഈ കോവിഡ് ആപ്പുകൾ നിങ്ങളുടെ പണം കവർന്നേക്കും: മുന്നറിയിപ്പുമായി സിബിഐ !

സൂക്ഷിക്കുക: ഈ കോവിഡ് ആപ്പുകൾ നിങ്ങളുടെ പണം കവർന്നേക്കും: മുന്നറിയിപ്പുമായി സിബിഐ !

ഈ കുറവ് ഓണക്കാലത്ത് രോഗവ്യാപനം ആയി ബന്ധപ്പെട്ട നിരവധി ആപ്ലിക്കേഷനുകളാണ് രംഗത്തുവന്നിരിക്കുന്നത്. നിരവധി ആളുകൾ ഇവ ഇൻസ്റ്റാൾ ചെയ്യുന്നുമുണ്ട്. എന്നാൽ ഇതിലെ വലിയൊരു അപകടം പറയുകയാണ് സിബിഐ. കൊറോണ അപ്ഡേഷന് വേണ്ടി നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനുകളിൽ ചിലതെങ്കിലും അപകടം നിറഞ്ഞതാണെന്ന് സിബിഐ മുന്നറിയിപ്പു നൽകുന്നു. ഇതുമൂലം നിങ്ങൾക്ക് പണം നഷ്ടപ്പെട്ടേക്കാം.

കൊറോണവൈറസ് അപ്ഡേറ്റുകൾ എന്ന രീതിയിലാണ് ഇത്തരം തട്ടിപ്പ് ആപ്പുകൾ പ്രവർത്തിക്കുന്നത്. ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്ന വ്യക്തിയുടെ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് നമ്പറുകൾ പോലുള്ള പണമിടപാട് സംബന്ധിച്ച ഡാറ്റകൾ മൊബൈൽ ഫോണുകളിൽ നിന്ന് കവരുകയും പണം തട്ടിയെടുക്കുകയും ചെയ്യും. ഇങ്ങനെയുള്ള ആപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സിബിഐ അറിയിച്ചിട്ടുണ്ട്. ഇത്തരം ആപ്പുകളെ സൂക്ഷിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സിബിഐ മുന്നറിയിപ്പ് നൽകി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments