HomeAround Kerala70 എയ്‌ഡഡ്‌ സ്‌കൂളുകളില്‍ വ്യാജരേഖകളിലൂടെ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി നിയമനം; മൂന്നു സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ക്കെതിരേ കേസ്

70 എയ്‌ഡഡ്‌ സ്‌കൂളുകളില്‍ വ്യാജരേഖകളിലൂടെ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി നിയമനം; മൂന്നു സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ക്കെതിരേ കേസ്

വ്യാജരേഖകളിലൂടെ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി അനധികൃതമായി പുതിയ ഡിവിഷനുകള്‍ നേടിയെടുത്ത്‌ 70 എയ്‌ഡഡ്‌ സ്‌കൂളുകള്‍ അധ്യാപക നിയമനം നടത്തിയെന്നു കണ്ടെത്തി. ലക്ഷങ്ങള്‍ കോഴ വാങ്ങി അധ്യാപകനിയമനം നടത്താനായാണു വ്യാജരേഖകളിലൂടെ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയത്‌.

കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ തട്ടിപ്പിന്റെ പേരില്‍ മൂന്നു സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ക്കും ക്ലാസ്‌ ടീച്ചര്‍മാര്‍ക്കും എതിരേ ക്രിമിനല്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. മറ്റു സ്‌കൂളുകളില്‍ തട്ടിപ്പു നടത്തിയവര്‍ക്കെതിരേ വിശദമായ പരിശോധനയ്‌ക്കു ശേഷം കേസെടുക്കും. സ്‌കൂള്‍ മാനേജര്‍മാരെ അയോഗ്യരാക്കും.

അധിക തസ്‌തികയ്‌ക്ക്‌ അര്‍ഹതയില്ലാത്ത സ്‌കൂളുകളില്‍നിന്നും അതേ മാനേജ്‌മെന്റിനു കീഴിലുള്ള മറ്റു സ്‌കൂളുകളില്‍നിന്നും ടി.സി. വാങ്ങി കുട്ടികളുടെ പേര്‌ ഹാജര്‍ബുക്കില്‍ ചേര്‍ക്കും. ആറാം പ്രവൃത്തിദിനത്തില്‍ വിദ്യാര്‍ഥികളുടെ കണക്കെടുപ്പ്‌ കഴിയുന്നതോടെ ടി.സി. പഴയ സ്‌കൂളിലേക്കു തിരിച്ചുനല്‍കും. ബുക്ക്‌ അഡ്‌ജസ്‌റ്റ്‌മെന്റ്‌ എന്ന പേരിലറിയപ്പെടുന്ന ഈ തട്ടിപ്പിലൂടെ തങ്ങളുടെ “സ്‌കൂള്‍ മാറിയത്‌” വിദ്യാര്‍ഥികളും രക്ഷിതാക്കളും അറിയില്ല.
കുട്ടികളുടെ എണ്ണം നല്‍കാനുള്ള സമ്ബൂര്‍ണ സോഫ്‌റ്റ്‌വേര്‍ ഒഴിവാക്കിയാണു തട്ടിപ്പ്‌. അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ പേരും യു.ഐ.ഡി. നമ്ബറും ഉപയോഗിച്ചും ടി.സി. ഇല്ലാതെ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയും തട്ടിപ്പ്‌ നടത്തി അനധികൃത ഡിവിഷനുകള്‍ നേടിയെന്നാണ്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ കണ്ടെത്തിയത്‌. അധികമായുണ്ടായ എല്ലാ തസ്‌തികയിലും മാനേജ്‌മെന്റുകള്‍ അധ്യാപകരെ നിയമിക്കുകയും ചെയ്‌തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments