തിരുവനന്തപുരത്ത് വഴിയരികിൽ ദിവസങ്ങളായി നിര്‍ത്തിയിട്ട നിലയിൽ കാർ: അകം തുറന്നു പരിശോധിച്ച പോലീസ് നടുങ്ങി !

53

 

തിരുവനന്തപുരത്ത് പേയാട് ദിവസങ്ങളായി നിര്‍ത്തിയിട്ടിരുന്ന കാര്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധിച്ച എക്സൈസ് സംഘം ഞെട്ടി… സീറ്റിനടയില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്നുകളുടെ വമ്ബന്‍ ശേഖരം. തിരുവനന്തപുരം പേയാടാണ് സംഭവം. പേയാട്ടെ സിനിമാ തിയേറ്റര്‍ പരിസരത്ത് കഴിഞ്ഞ പത്തു ദിവസങ്ങളായി നിര്‍ത്തിയിട്ടിയിരിക്കുകയായിരുന്ന കാറില്‍ നിന്നാണ് എക്സൈസ് സംഘം 50 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് രാത്രിയിലാണ് എക്സൈസ് സംഘം എത്തിയത്. കാര്‍ പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പൂട്ടു പൊളിച്ച്‌ സംഘം കാര്‍ പരിശോധിച്ചപ്പോള്‍ പിന്‍ സീറ്റിന് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.