ടെറസിന്റെ മുകളിൽ നിന്നും മരണത്തിലേക്ക് വീണ അനുജന് രക്ഷയായി സഹോദരന്റെ സാഹസിക രക്ഷപെടുത്തൽ ! കയ്യടിച്ച് ലോകം

20

വീടിന്റെ ടെറസിന്റെ മുകളില്‍നിന്ന്‌ കാല്‍വഴുതി താഴേക്കുവീണ അനുജന്‌ രക്ഷയായി ജ്യേഷ്‌ഠൻ. മലപ്പുറം ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത്‌ വീട്ടില്‍ ഷഫീഖിനെയാണ്‌ ജ്യേഷ്‌ഠന്‍ സാദിഖ്‌ രക്ഷപ്പെടുത്തിയത്‌. വീട്‌ വൃത്തിയാക്കാന്‍ ടെറസില്‍ കയറിയതായിരുന്നു ഷെഫീഖ്‌. ഈ സമയത്ത്‌ മുറ്റത്തുനിന്ന്‌ പൈപ്പിലൂടെ വെള്ളമെത്തിച്ചു നല്‍കുകയായിരുന്നു സാദിഖ്‌. ഇതിനിടെ കാല്‍വഴുതി ഷെഫീഖ്‌ തലകുത്തി താഴേക്ക്‌ വീണു. ഇതുകണ്ട സാദിഖ്‌ കൈയിലിരുന്ന പൈപ്പ്‌ വലിച്ചെറിഞ്ഞ്‌ അനുജനെ കരങ്ങളില്‍ താങ്ങിയെടുത്തു. എന്നാല്‍ അമിതഭാരത്താല്‍ ഷഫീഖിനെ നെഞ്ചോടുചേര്‍ത്ത്‌ സാദിഖ്‌ നിലത്തുവീണു. എങ്കിലും രണ്ടുപേര്‍ക്കും കാര്യമായ പരുക്കുണ്ടായില്ല. സാദിഖിന്‌ അല്‍പസ സമയം പ്രയാസം അനുഭവപ്പെട്ടതോടെ ഷഫീഖ്‌ ആദ്യം ഒന്നുഭയന്നെങ്കിലും കാര്യമായ പ്രശ്‌നങ്ങളുണ്ടായില്ല. ഇരുവരുടെയും രക്ഷപ്പെടല്‍ വീഡിയോ ഇന്നലെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.