വിവാഹത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വധു പിന്‍മാറി; ഫോട്ടോ മാത്രം കണ്ട് ഇഷ്ടപ്പെട്ട വധു പിന്നീട് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ:

97

വിദേശത്തുള്ള യുവാവിനെ ഫോട്ടോയില്‍ കണ്ട് ഇഷ്ടപ്പെട്ട് വിവാഹത്തിന് സമ്മതം മൂളിയ പെണ്‍കുട്ടി പിന്നീട് പ്രതിശ്രുതവരനെ നേരില്‍ കണ്ടപ്പോള്‍ വിവാഹത്തില്‍ നിന്നും പിന്മാറി. വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പെണ്‍കുട്ടിയുടെ പിന്‍മാറ്റം. വിവാഹത്തിനു നാലു ദിവസമുള്ളപ്പോഴാണ് വരന്‍ നാട്ടിലെത്തുന്നത്. തുടര്‍ന്ന് വധുവിനെ കാണാന്‍ എത്തിയപ്പോള്‍ നവവരന് ശബ്ദവൈകല്യമുണ്ടെന്ന സത്യം പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ഇതോടെ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ വധു തീരുമാനിക്കുകയായിരുന്നു.

വിവാഹം തിങ്കളാഴ്ച 10.30നും 11നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രത്തില്‍ വച്ചു നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഞായറാഴ്ച രാത്രിയോടെ, വിവാഹത്തില്‍ നിന്നു പിന്‍മാറുന്നുവെന്ന വിവരം വരനെയും കൂട്ടരെയും വധുവിന്റെ വീട്ടുകാര്‍ അറിയിക്കുകയായിരുന്നു. വധുവിന്റെ വീട്ടുകാര്‍ പിന്‍മാറിയതിനെ തുടര്‍ന്ന് വരന്റെ ബന്ധുക്കള്‍ തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസിനു പരാതി നല്‍കിയിരിക്കയാണ്.