HomeAround Keralaഒരുവർഷത്തെ കാത്തിരിപ്പിന് വിരാമം; ഭീമൻപല്ലിയെ അതിസാഹസികമായി കീഴ്‌പ്പെടുത്തിയ നാട്ടുകാർ കണ്ടത്…: സംഭവം ഇങ്ങനെ:

ഒരുവർഷത്തെ കാത്തിരിപ്പിന് വിരാമം; ഭീമൻപല്ലിയെ അതിസാഹസികമായി കീഴ്‌പ്പെടുത്തിയ നാട്ടുകാർ കണ്ടത്…: സംഭവം ഇങ്ങനെ:

ഭീമന്‍ പല്ലിയെ സാഹസികമായി കീഴ്പ്പെടുത്തി കൊന്നു. കീ ലാര്‍ഗോയിലാണ് പ്രദേശവാസികള്‍ക്ക് അപകടഭീഷണി ഉയര്‍ത്തിയ പല്ലിയെ കൊലപ്പെടുത്തിയത്. തന്ത്രശാലിയായ പല്ലിയെ കീഴ്പ്പെടുത്തിയെന്ന് ഫ്ലോറിഡയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷനാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. അഞ്ചടി രണ്ടിഞ്ച് നീളവും 20 പൗണ്ട് തൂക്കവുമുള്ള ഭീമാകാരനായ പല്ലിയാണിത്.
തെക്കന്‍ ഏഷ്യയില്‍ കണ്ടുവരുന്ന ഭീമന്‍ പല്ലി ഫ്ലോറിഡയിലേക്ക് കുടിയേറി പാര്‍ത്തതാണ്.

കൊമൊഡൊ ഡ്രാഗണ് ശേഷം ലോകത്തിലെ ഏറ്റവും ഭാരമേറിയ രണ്ടാമത്തെ പല്ലിയാണിത്. 1978-ലാണ് ഈ വിഭാഗത്തില്‍പ്പെട്ട പല്ലിയെ ആദ്യം കണ്ടെത്തിയത്. ജീവന് ഭീഷണി ഉയര്‍ത്തിയ ഭീമന്‍ പല്ലിയെ തെരഞ്ഞ് അധികൃതര്‍ ഒരു വര്‍ഷമായി തെരയുകയായിരുന്നു. ഒടുവില്‍ സാഹസികമായ കീഴ്പ്പെടുത്തിയ പല്ലിയെ പിന്നീട് കൊല്ലുകയായിരുന്നു. ഭീമന്‍ ഉരഗങ്ങളടക്കമുള്ള വിചിത്രജീവികളെ കാടിനുള്ളിലേക്ക് വിടരുതെന്ന് ഫ്ലോറിഡയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments