ശ്രദ്ധിക്കുക; വാട്സ്ആപ്പിൽ വരുന്ന ഈ ഫോൺകോൾ നിങ്ങളുടെ ജീവിതം തന്നെ താറുമാറാക്കിയേക്കാം

210

ഒരു മിസ്ഡ് വാട്‌സ്‌ആപ്പ് കോള്‍ വഴി ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന് റിപോര്‍ട്ടുകള്‍. ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇതേ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. തുടര്‍ച്ചയായി വരുന്ന അജ്ഞാത നമ്ബറിലുള്ള വാട്‌സ്‌ആപ്പ് കോള്‍ വഴി മൊബൈലിലേക്ക് സ്‌പൈവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുകയും ചെയ്യുമെന്നാണ് റിപോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ഐ ഒ എസ് വേര്‍ഷനും ആന്‍ഡ്രോയിഡ് വേര്‍ഷനും ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. വാട്‌സ്‌ആപ്പ് അതോറിറ്റി പ്രശ്‌ന പരിഹാരത്തിനായി ശ്രമം തുടരുകയാണ്. ലോകത്താകമാനം 180 രാജ്യങ്ങളിലായി 1.5 ബില്യണ്‍ ആള്‍ക്കാരാണ് നിലവില്‍ വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നത്. ഉപയോക്താക്കളുടെ ഫോണിലെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താന്‍ സ്പാമര്‍മാര്‍ വീഡിയോ കോളിംഗ് സംവിധാനത്തെ ചൂഷണം ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍.