HomeAround Keralaവൈസ് ചാൻസിലർക്കും രക്ഷയില്ല ! തട്ടിപ്പുകാർ അടിച്ചുമാറ്റിയത് രണ്ടുലക്ഷത്തോളം രൂപ

വൈസ് ചാൻസിലർക്കും രക്ഷയില്ല ! തട്ടിപ്പുകാർ അടിച്ചുമാറ്റിയത് രണ്ടുലക്ഷത്തോളം രൂപ

കൊച്ചി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.ജെ ലതയുടെ അക്കൗണ്ടില്‍ നെറ്റ് ബാങ്കിങ്ങ് വഴി ലക്ഷങ്ങള്‍ തട്ടിയെടുത്തു. ഇന്നലെ രാവിലെ 10.30 ന് പ്രൊവൈസ് ചാന്‍സലറുടെ മൊബൈലിലേക്ക് ഒരു വാട്‌സപ്പ് സന്ദേശവും തുടര്‍ന്ന് കോളും വന്നു. ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്നും ആര്‍ ബി ഐ യുടെ നിര്‍ദേശപ്രകാരമാണ് വിളിക്കുന്നതെന്നും താങ്കളുടെ ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ആയി എന്നും പുതിയ ചിപ്പ് വച്ച കാര്‍ഡ് നല്‍കുന്നതിനാണെന്നും വിശ്വസിപ്പിച്ചു.

തുടര്‍ന്ന് രണ്ട് തവണ ഒ റ്റി പ്പി നമ്പര്‍ വരുമെന്നും ഇത് പറഞ്ഞു തരണമെന്നും പറഞ്ഞു.ഇത് വിശ്വസിച്ച വി സി ഉടനെ മൊബൈലില്‍ വന്ന ഒ റ്റി പ്പി നമ്പര്‍ വാട്‌സപ്പ് കോള്‍ വിളിച്ച നമ്പറില്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു. ഈ വിവരം ഭര്‍ത്താവിനോട് പോലും പറയരുതെന്നും കോള്‍ വിളിച്ച ആള്‍ പറഞ്ഞു. ഫോണ്‍ കട്ട് ചെയ്തു.

തുടര്‍ന്ന് ഉടനെ തന്നെ അക്കൗണ്ടില്‍ നിന്ന് രണ്ട് തവണകളായി പണം പിന്‍വലിച്ചതായി മെസേജും വന്നു. അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് കാര്‍ഡ് വഴി രണ്ട് തവണകളായി 19,2499 രൂപ പിന്‍വലിച്ചതായാണ് സന്ദേശം എത്തിയത്. ഉടനെ ലത ഭര്‍ത്താവിനെ അറിയിച്ചു. ഭര്‍ത്താവ് വാട്‌സപ്പ് സന്ദേശം എത്തിയ നമ്പറില്‍ തിരിച്ചുവിളിച്ചങ്കിലും ഫോണ്‍ എടുക്കുന്നുണ്ടായില്ല. ഉടനെ കുസാറ്റിലുള്ള എസ്ബി ഐ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് താന്‍ കബളിക്കപ്പെട്ടു എന്ന് മനസ്സിലായത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments