പതിനഞ്ചുകാരിയെ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചത് രണ്ടുവർഷത്തിലേറെ; ഒടുവിൽ കുടുക്കിയതിങ്ങനെ:

പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. കാട്ടാക്കട പ്ലാവൂരിലാണ് സംഭവം. ഇപ്പോള്‍ പതിനഞ്ച് വയസ് പ്രായമുളള കുട്ടിയെ കഴിഞ്ഞ രണ്ട് വര്‍ഷമായി പീഡിപ്പിച്ച്‌ വരികയായിരുന്നു. സംഭവത്തില്‍ പ്ലാവൂര്‍ റോഡരികത്തു കടയറ പുത്തന്‍ വീട്ടില്‍ നൗഷാദ് ഖാനെ (49) കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ വീട്ടിലും ഓട്ടോയിലും വെച്ച്‌ പലതവണയായി ഉപദ്രവിച്ചു വരികയായിരുന്നു. കുട്ടി സ്‌കൂളിലെ അധ്യാപകരോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെയും കാട്ടാക്കട പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അറസ്റ്റിലായ നൗഷാദ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്‌.