വിവാഹവീട്ടിൽ കൂട്ടയടി: യുവാവ് മരിച്ചു: വരന്റെ അച്ഛടക്കം അറസ്റ്റിൽ ! സംഭവം ഇങ്ങനെ:

54

 

മാവേലിക്കരയിൽ വിവാഹവീടിനു സമീപം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കഴിഞ്ഞ മാസം 26ന് രാത്രി ആയിരുന്നു സംഘർഷം ഉണ്ടായത്. തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് എന്ന 33 കാരനാണ് മരിച്ചത്.

സംഭവം ഇങ്ങനെ:

മാവേലിക്കര കോഴിപ്പാലത്ത് നെൽസൺ എന്നയാളുടെ മകന്റെ കല്യാണത്തിന്റെ അന്നുണ്ടായ സംഘർഷമാണ് വലിയ സംഘർഷത്തിൽ കലാശിച്ചതും ഒരാളുടെ മരണത്തിന് കാരണമായതും. കല്യാണത്തിന് എത്തിയവർ റോഡിൽ കൂട്ടം കൂടി നിൽക്കുന്ന ഒരു സാഹചര്യം ഉണ്ടായി. ഇതിനെ രഞ്ജിത്ത് ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തു. ഇതാണ് സംഘർഷത്തിന് കാരണമായത്. വിവാഹത്തിന് എത്തിയ സംഘത്തിലെ ഒരു വിഭാഗം രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ രഞ്ജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനെ തുടർന്ന് രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സയ്ക്കിടെ രഞ്ജിത്ത് മരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വരന്റെ പിതാവായ നെൽസൺ ഉൾപ്പെടെ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു.