കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതി; വൈദികന്റെ സഹോദരനെതിരെ കേസ്: കുടുങ്ങിയത് മഠം ജീവനക്കാരന്റെ ഈ വെളിപ്പെടുത്തലിൽ

9

കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ വൈദികന്റെ സഹോദരനെതിരെ പൊലീസ് കേസെടുത്തു. ജലന്ധര്‍ രൂപതയിലെ വൈദികന്‍ ലോറന്‍സ് ചാട്ടുപറമ്പിലിന്റെ സഹോദരനെതിരെയാണ് കേസ്. മഠത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. കന്യാസ്ത്രീയെ നിരീക്ഷിക്കാനും വാഹനത്തിന്റെ ബ്രേക്ക് അഴിച്ചുവെക്കാനും നിര്‍ദേശം നല്‍കിയിരുന്നതായി ജീവനക്കാരന്‍ വെളിപ്പെടുത്തി. കൂടാതെ, കന്യാസ്ത്രീയുടെ സഹോദരിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു.