HomeAround Keralaവിമാനത്തില്‍ നടിക്കുനേരെ ലൈംഗികാതിക്രമം: പെരുമാറ്റിയുള്ള യുവാവിന്റെ കളിയിൽ കുടുങ്ങിയത് മറ്റൊരാൾ ! ഒടുവിൽ യഥാർത്ഥ പ്രതി...

വിമാനത്തില്‍ നടിക്കുനേരെ ലൈംഗികാതിക്രമം: പെരുമാറ്റിയുള്ള യുവാവിന്റെ കളിയിൽ കുടുങ്ങിയത് മറ്റൊരാൾ ! ഒടുവിൽ യഥാർത്ഥ പ്രതി അറസ്റ്റിലായതിങ്ങനെ:

വിമാനത്തില്‍ നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യവസായിയെ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 14ന് സഹര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്​ത കേസിലാണ് ഗാസിയാബാദ്​ സ്വദേശി നിതിന്‍ അറസ്റ്റിലായത്​​. ഡല്‍ഹിയില്‍നിന്ന്​ വിമാനത്തില്‍ മുംബൈയിലേക്ക് മടങ്ങുകയായിരുന്ന നടി തന്‍റെ ഹാന്‍ഡ്‌ബാഗ് പുറത്തെടുക്കാന്‍ ഓവര്‍ഹെഡ് സ്റ്റോറേജ് തുറക്കുമ്ബോള്‍ ഇയാള്‍ അനുചിതമായി സ്​പര്‍​ശിച്ചെന്ന്​ പരാതിയില്‍ പറയുന്നു. കൂടാതെ ഇയാള്‍ നടിയെ തന്നിലേക്ക്​ പിടിച്ചുവലിക്കാനും ശ്രമിച്ചു. ഇതിനെ പ്രതിരോധിച്ച നടി വിഷയം കാബിന്‍റെ ക്രൂവിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന്​ ഇവര്‍ കസ്റ്റമര്‍ റിലേഷന്‍ സംഘത്തിന്​ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന്​ നടി വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തി. എന്നാല്‍, സംഭവം അവരുടെ അധികാരപരിധിയില്‍ അല്ലാത്തതിനാല്‍ സഹര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, കാബിന്‍ ക്രൂ ഇയാളുടെ പേര്​ ചോദിച്ചപ്പോള്‍ സഹയാത്രികന്‍റെ പേര്​ നല്‍കിയത്​ ആശയക്കുഴപ്പം സൃഷ്​ടിച്ചു. രാജീവ്​ എന്നയാളുടെ പേരാണ്​ നല്‍കിയിരുന്നത്​. പൊലീസ്​ രാജീവിനെ തേടി എത്തിയപ്പോള്‍ ഇയാള്‍ നിരപരാധിത്വം വ്യക്​തമാക്കി. പിന്നീട്​ ഇയാളുടെ അടുത്തുണ്ടായിരുന്ന നിതിനാണ്​ പ്രതിയെന്ന്​ മനസ്സിലാക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments