HomeAround Keralaരാത്രി വൈകിയും ചൂതാട്ടം; പ്രശസ്ത നടൻ ഉൾപ്പെടെ 12 പേർ അറസ്റ്റിൽ; നിരവധി പ്രമുഖർ കുടുങ്ങിയേക്കും;...

രാത്രി വൈകിയും ചൂതാട്ടം; പ്രശസ്ത നടൻ ഉൾപ്പെടെ 12 പേർ അറസ്റ്റിൽ; നിരവധി പ്രമുഖർ കുടുങ്ങിയേക്കും; നടന്റെ ഫ്‌ളാറ്റിൽ ചെന്ന പോലീസ് കണ്ടത്…..

ഫ്‌ളാറ്റിൽ അനധികൃത ചൂതാട്ടം നടത്തിയ ജനപ്രിയ നടനുള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍. തമിഴ് നടന്‍ ശ്യാം ആണ് അറസ്റ്റിലായത്. ചെന്നൈയിലെ നുങ്കമ്ബാക്കം പ്രദേശത്തിനടുത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്. നടന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റില്‍ നിന്ന് ചൂതാട്ടം നടത്തിയതുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു. ദിവസേന രാത്രിയിൽ ഇവിടെ ചൂതാട്ടം പതിവാണെന്ന് പോലീസ് പറയുന്നു. പല താരങ്ങളും ഇവിടെ എത്താറുണ്ട്. നിയമവിരുദ്ധമായ പല കാര്യങ്ങളും ഫ്‌ളാറ്റിൽ നടക്കാറുണ്ടെന്ന് പോലീസ് പറയുന്നു. നടിമാരടക്കം പലരും അസമയത്ത് ഇവിടെ വന്നു പോകാറുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് ശ്യാം. മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിലും ഇയാൾ വേഷം ചെയ്തിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും അഭിനേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ചൂതാട്ടത്തിനിടെ വലിയ തുക നഷ്ടപ്പെട്ട ഒരു നടനാണ് പൊലീസില്‍ വിവരമറിയിച്ചതെന്ന് കരുതുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments