HomeAround Keralaകയ്യിൽ ബ്ലേഡുമായി നഗരത്തിൽ പരിഭ്രാന്തി പരത്തി യുവാവ്; ബസ്സിൽ കയറി ആക്രമിച്ചു; കീഴടക്കി നാട്ടുകാരും പോലീസും

കയ്യിൽ ബ്ലേഡുമായി നഗരത്തിൽ പരിഭ്രാന്തി പരത്തി യുവാവ്; ബസ്സിൽ കയറി ആക്രമിച്ചു; കീഴടക്കി നാട്ടുകാരും പോലീസും

കയ്യിൽ ബ്ലേഡുമായി നഗരത്തിൽ പരിഭ്രാന്തി പരത്തി യുവാവ്. അടൂരിലാണ് സംഭവം. കെഎസ്ആർടിസി ബസ്സിനുള്ളിലും വഴിയാത്രക്കാരോടും ബഹളം വച്ച യുവാവിനെ ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കീഴ്പ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ദേഹത്ത് മുറിവേറ്റ പാടുകളുണ്ട്. ഷർട്ടിലും ചോര പടർന്നിരുന്നു.

വാഹനങ്ങൾക്കിടയിലൂടെ അലക്ഷ്യനായി നടന്ന യുവാവ് ഒടുവിൽ കെഎസ്ആർടിസി ബസിൽ കയറി പിന്നിലെ സീറ്റിലിരുന്നു. ഇതിനിടെ പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ആംബുലൻസിലേക്ക് മാറ്റി. മദ്യലഹരിയിൽ യുവാവ് സ്വയം മുറിവേൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

യുവാവിനെ പിടികൂടി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽ നിന്ന് പുറത്ത് ചാടാനും ഇയാൾ ശ്രമിച്ചിരുന്നു. യുവാവിന്‍റെ ബന്ധുക്കളെ കണ്ടെത്തി വിവരമറിയിക്കുമെന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments