HomeAround Keralaരാത്രിയിൽ തൊട്ടിലിൽ ഉറങ്ങിയ കുഞ്ഞിന്റെ കരച്ചിൽ ടെറസിൽ നിന്നും: അന്വേഷിച്ചുചെന്ന വീട്ടുടമ ഞെട്ടി! കോഴിക്കോട്...

രാത്രിയിൽ തൊട്ടിലിൽ ഉറങ്ങിയ കുഞ്ഞിന്റെ കരച്ചിൽ ടെറസിൽ നിന്നും: അന്വേഷിച്ചുചെന്ന വീട്ടുടമ ഞെട്ടി! കോഴിക്കോട് നടന്ന ഒരു കവർച്ച ഇങ്ങനെ:

മോഷണം നടത്തുന്നതിനിടെ തൊട്ടിലിൽ കിടന്ന ഒരുവയസുകാരനെയെടുത്ത് കള്ളൻ ടെറസിൽ ഉപേക്ഷിച്ചു. കുഞ്ഞ് കരഞ്ഞ് വീട്ടുകാർ ഉണരാതിരിക്കാനാണ് കുഞ്ഞിനെ ടെറസിൽ കൊണ്ടിട്ട് മോഷ്ടാവ് കടന്നത്. മൊബൈല് ഫോണും കുഞ്ഞിന്‍റെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണവും മോഷണം പോയി. പന്തീരീങ്കാവ് സ്വദേശി മാമുക്കോയയുടെ വീട്ടിലാണ് സംഭവം.

രാത്രി ഒരു മണികഴിഞ്ഞാണ് മാമുക്കോയ ഉറങ്ങിയത്. രണ്ടരയായപ്പോ കുഞ്ഞിന്‍റെ കരച്ചില് കേട്ട് ഞെട്ടി എഴുന്നേറ്റു. ലൈറ്റിട്ടു നോക്കിയപ്പോള്‍ തൊട്ടിലില് കിടത്തിയ കുട്ടിയെ കാണാനില്ല. വീടിന്‍റെ ടെറസില്‍ നിന്നും കരച്ചിൽ കേട്ടതോടെ നോക്കിയപ്പോൾ . ടെറസിലെ വാതിലിനരികിലെ മൂലയില് കിടന്ന് കുട്ടി കരയുന്നതാണ് കാണുന്നത്. നോക്കുമ്പോള്‍ കുട്ടിയുടെ മാല നഷ്ടപ്പെട്ടിരിക്കുന്നതായി കണ്ടു. മാമുക്കോയയുടെ മൊബൈല്‍ ഫോണും കള്ളൻ കൊണ്ടുപോയി. മാല പോയെങ്കിലും കുഞ്ഞിന് മറ്റൊന്നും സംഭവിക്കാത്തതിൽ ആശ്വസിക്കുകയാണ് വീട്ടുകാർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments