നീലേശ്വരത്ത് പട്ടാപ്പകല്‍ വീട്ടില്‍ക്കയറി സ്ത്രീകളെ ആക്രമിച്ച് അഥിതി തൊഴിലാളി. നീലേശ്വരം സ്വദേശി ഗോപകുമാര്‍ കോറോത്തിന്‍റെ വീട്ടിലാണ് കര്‍ണാടക സ്വദേശിയായ യുവാവ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഒൻപതിനാണ് സംഭവം നടന്നത്. ആക്രമണം നടക്കുന്ന സമയം ഗോപകുമാറിന്‍റെ ഭാര്യ രാഖിയും വീട്ടുജോലിക്കെത്തിയ സ്ത്രീയുമാണ് വീട്ടിലുണ്ടായിരുന്നത്. പുറകുവശത്തുകൂടി വീടിനുള്ളില്‍ കയറിയ ഇയാള്‍ അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് വീശിയതോടെ ഇരുവരും മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഉടൻതന്നെ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നാണ് സൂചന. പോലീസെത്തിയപ്പോള്‍ ഇയാള്‍ ശുചിമുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു.
നീലേശ്വരത്ത് പട്ടാപ്പകല്‍ വീട്ടില്‍ക്കയറി സ്ത്രീകളെ ആക്രമിച്ച് അതിഥി തൊഴിലാളി; വാതിലടച്ച് രക്ഷപെട്ട് സ്ത്രീകൾ
RELATED ARTICLES