വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന വീഡിയോ പകർത്തി: യുവാക്കൾ പിടിയിലായത് മറ്റൊരു യുവതിയുടെ അപ്രതീക്ഷിത ഇടപെടൽ മൂലം !

82

പെട്രോൾ പമ്പിലെ വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സായിബാബ കോളനിയിലെ കൃഷ്ണപ്പന്‍ നഗറിലെ പെട്രോള്‍ പമ്പിലാണ് സംഭവം. സുബാഷ്, മണികണ്ഠന്‍, മാരുതാചലം എന്നിവരാണ് അറസ്റ്റിലായത്.

നാല് മാസം മുന്‍പാണ് പെട്രോള്‍ പമ്പിലെ വനിതാ സ്റ്റഫിന്റെ ഡ്രസിംഗ് റൂമില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവെച്ച് സ്ത്രീകള്‍ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഒരു ദിവസം മണികണ്ഠന്റെ ഭാര്യ മൊബൈല്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ ഈ വീഡിയോ കാണുകയും ഉടന്‍ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ വീഡിയോകള്‍ ഇതിനോടകം തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചു കഴിഞ്ഞിരുന്നു. സായിബാബ കോളനിയിലെ രണ്ട് പേരാണ് പ്രതികള്‍ക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.