സ്ത്രീകളുടെ ശബ്ദം അനുകരിക്കുന്ന പുരുഷനെ കൂട്ടുപിടിച്ച് രേണുമോൾ കാട്ടിക്കൂട്ടിയത് അറിഞ്ഞ പോലീസ് പോലും ഞെട്ടി; മല്ലപ്പള്ളിയിൽ ഇന്നലെ നടന്നത്…..

മോര്‍ഫ് ചെയ്ത ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടല്‍ നടത്തിയ യുവതിയും യുവാവും അറസ്റ്റില്‍. കോട്ടയം പാമ്ബാടി കൂരോപ്പട മേച്ചേരിക്കാട്ട് രേണുമോള്‍ (24), തിരുവനന്തപുരം കണിയാപുരം ചാന്താങ്കര പുന്നവീട്ടില്‍ സുരേഷ് (28) എന്നിവരാണ് അറസ്റ്റിലായത്. പെരുമ്ബെട്ടി പോലീസ് ആണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. എഴുമറ്റൂര്‍ സ്വദേശി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം.

തട്ടിപ്പിന്റെ രീതി ഇങ്ങനെ: ചാറ്റിങ്ങിലൂടെ ആളുകളുമായി അടുപ്പത്തിലാകുന്ന പ്രതികള്‍ ഫോട്ടോ ആവശ്യപ്പെടും. പിന്നീട് അത് മോര്‍ഫ് ചെയ്ത് അശ്ലീലചിത്രമാക്കിയ ശേഷം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. ഇങ്ങനെയാണ് പണം തട്ടിയിരുന്നതെന്ന് പോലീസ് പറഞ്ഞു. പരാതിക്കാരനായ എഴുമറ്റൂര്‍ സ്വദേശിയോട് പണം പാമ്ബാടിയിലെ എസ്.ബി.ഐ. അക്കൗണ്ടിലേക്ക് ഇടാനാണ് ആവശ്യപ്പെട്ടത്.

എം.ടി.എം കാമറ നിരീക്ഷിച്ച പോലീസ്, ഇവിടെ നിന്ന് പണമെടുത്തത് രേണുമോളാണെന്ന് കണ്ടെത്തി. രേണുമോളുടെ മുത്തച്ഛന്റേതാണ് അക്കൗണ്ട് . സ്ഥിരമായി ചാറ്റ് ചെയ്യാറുള്ള സുരേഷുമായി നല്ല ബന്ധത്തിലാണെന്നും ഇയാള്‍ പറഞ്ഞതനുസരിച്ചാണ് പണമെടുത്തതെന്നും രേണുമോള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് രേണുമോളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ച്‌ കണിയാപുരത്തു നിന്നാണ് സുരേഷിനെ പിടികൂടിയത്. സ്ത്രീകളുടെ ശബ്ദം അനുകരിക്കാന്‍ വിദഗ്ദനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.